x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​ക്കേ​സ് പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: November 20, 2026 08:19 AM IST | Updated: November 20, 2026 08:19 AM IST

നാ​സ​ർ

കാ​സ​ര്‍​ഗോ​ഡ്: ത​ള​ങ്ക​ര നു​സ്ര​ത്ത് ന​ഗ​റി​ല്‍ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ജി​ത്തി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി നാ​സ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.


കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി ടി.​എ​ച്ച്. ര​ജി​ത​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2021 ഒ​ക്ടോ​ബ​ര്‍ 31നു ​രാ​ത്രി 8.30ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യു​ടെ പ​ണം കാ​ണാ​ത​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.


സം​ഭ​വ​ദി​വ​സം ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ മ​റ്റൊ​രു താ​മ​സ​ക്കാ​ര​നാ​യ മു​സ​മ്മി​ലി​നൊ​പ്പം പ്ര​തി നാ​സ​ര്‍ ത​ന്‍റെ മു​റി​യി​ല്‍ ചീ​ട്ടു​ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മു​റി​യി​ലെ​ത്തി​യ സ​ജി​ത്തു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​നാ​യ പ്ര​തി തൊ​ട്ട​ടു​ത്ത് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ നി​ന്ന് ക​ത്തി​യെ​ടു​ത്ത് സ​ജി​ത്തി​ന്‍റെ വ​യ​റ്റി​ല്‍ കു​ത്തു​ക​യു​മാ​യി​രു​ന്നു. കു​ത്തേ​റ്റ​തി​നു പി​ന്നാ​ലെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സ​ജി​ത്ത് പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണു. പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് സ​ജി​ത്തി​നെ മ​രി​ച്ച നി​ല​യി​ല്‍ നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

കേ​സി​ല്‍ ദൃ​ക്‌​സാ​ക്ഷി​യാ​യ പ്ര​തി​യു​ടെ സു​ഹൃ​ത്ത് മു​സ​മ്മി​ലി​ന്‍റെ മൊ​ഴി കോ​ട​തി നി​ര്‍​ണാ​യ​ക തെ​ളി​വാ​യി സ്വീ​ക​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​നി​ന്നും 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 40 രേ​ഖ​ക​ളും ഏ​ഴു തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് പൊ​ലി​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്ന​ത്തെ എ​സ്‌​ഐ എം.​വി. വി​ഷ്ണു​പ്ര​സാ​ദ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി. ​അ​ജി​ത് കു​മാ​ര്‍ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.
പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ അ​ഡ്വ. ലോ​ഹി​താ​ക്ഷ​ന്‍ ഇ​ട​യി​ല്ലം ഹാ​ജ​രാ​യി.

Tags : murder case nattuvishesham local news Life imprisonment and a fine

Recent News

Corehub Up