തൊടുപുഴ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോളും എല്‍പി ജനറല്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പും നേടിയ നെടിയകാട് ലിറ്റില്ഫ
കരിങ്കുന്നം: ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍. യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ കിരീടം നേടിയ സ്കൂള്‍, എല്‍പി ജനറല്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണേഴ്സ് അപ്പും യുപി സംസ്കൃത കലോത്സവത്തില്‍ തേര്‍ഡ് റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.
അധ്യാപകരുടെ ചിട്ടയായ പരിശീലനവും വിദ്യാര്‍ഥികളുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ പിന്തുണയുമാണ് മികച്ച വിജയത്തിനു പിന്നിലെന്ന് മാനേജര്‍ ഫാ. ജോസഫ് നിരവത്ത്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനിറ്റ പി. കാവാട്ട് എന്നിവര്‍ പറഞ്ഞു. കലാപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനും അവരുടെ കഴിവുകള്‍ക്കു മികച്ച വേദിയൊരുക്കുന്നതിനും സ്കൂള്‍ നല്കുന്ന പ്രോത്സാഹനത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ നേട്ടം.
വിജയികളായ വിദ്യാര്‍ഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും സ്കൂള്‍ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.
Tags : Little Flower UP School Nediyakadu Nattuvishesham DistrictNews Shines in Victory