x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്തു​ന്നു; ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ എ​ൽ​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: November 11, 2026 11:00 PM IST | Updated: November 11, 2026 11:00 PM IST

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് രം​ഗ​ത്ത്. മു​ന്‍ സ​ര്‍​ക്കാ​ര്‍ വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച ഫ​ണ്ട് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ന​ഷ്ട​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ​ദ്ധ​തി​ക​ള്‍ അ​ട്ടി​മ​റി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.
വ​ലി​യ​ക​ണ്ടം 90-ാം ന​മ്പ​ര്‍ അ​ങ്ക​ണ​വാ​ടി നി​ര്‍​മാ​ണം, ഐ​ടി​ഐ കു​ന്ന്-​ആ​ശ്ര​മം​പ​ടി റോ​ഡ്, ഇ​ടു​ക്കി​ക്ക​വ​ല സ്‌​നേ​ഹ​തീ​രം, ഐ​ടി​ഐ കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ എ​ന്നി​വ അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ക​യാ​ണ്. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് മു​ന്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്ന് 21 ല​ക്ഷ​വും ഐ​സി​ഡി​എ​സ് 15 ല​ക്ഷ​വും അ​നു​വ​ദി​ച്ചി​രു​ന്നു. നാ​ലു​വ​ര്‍​ഷ​മാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ഐ​ടി​ഐ കു​ന്ന്- ആ​ശ്ര​മം​പ​ടി റോ​ഡി​ന് റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും ക​രാ​ര്‍ ന​ല്‍​കു​ന്ന​തി​ല്‍ കാ​ല​താ​മ​സ​മു​ണ്ടാ​യ​തോ​ടെ ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്ന സ്ഥി​തി​യാ​യി.

2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷം ന​ഗ​ര​സ​ഭ പ്ലാ​ന്‍​ഫ​ണ്ടി​ല്‍​നി​ന്ന് തു​ക അ​നു​വ​ദി​ച്ച് നി​ര്‍​മി​ച്ച ഇ​ടു​ക്കി​ക്ക​വ​ല സ്‌​നേ​ഹ​തീ​രം കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഇ​തു​വ​രെ വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. നാ​ല് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച ഐ​ടി​ഐ കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി നി​ല​ച്ച സ്ഥി​തി​യാ​ണെ​ന്നും കൗ​ണ്‍​സി​ല​ര്‍ ഷാ​ജി കൂ​ത്തോ​ടി​യി​ല്‍, സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം ലി​ജോ​ബി ബേ​ബി, നേ​താ​ക്ക​ളാ​യ പി.​രാ​ജീ​വ്, കെ.​കെ. ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു.

Tags : against the Municipality Nattuvishesham Districtnews

Recent News

Corehub Up