തലകീഴായി മറിഞ്ഞ കാർ
കുഞ്ചിത്തണ്ണി: എല്ലക്കല്ലിൽ നിയന്ത്രണംവിട്ട കാർ തല കീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു . ജലവിതരണ വകുപ്പ് ജീവനക്കാരനായ പത്തനംതിട്ട സ്വദേശി ജനീഷിനാണ്(45)പരിക്കേറ്റത്.
ഇദ്ദേഹത്തെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് എല്ലക്കൽ ആശുപത്രിപ്പടിക്ക് സമീപമായിരുന്നു അപകടം. ഇവിടെയുള്ള കൊടും വളവിലും കുത്തിറക്കത്തിലും നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു.
Tags : One person Nattuvishesham Districtnews