എം.കെ. സാനു ഫൗണ്ടേഷനും വൈഎംസിഎ എറണാകുളവും സംയുക്തമായി സംഘടിപ്പിച്ച പ്രഫ. എം.കെ. സാനു സ്മാരക പ്രസംഗ മത്സരം ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വാക്കുകളുടെ ശക്തി ബോധ്യപ്പെടുത്തിത്തന്ന പ്രാസംഗികനായിരുന്നു പ്രഫ. എം.കെ. സാനുവെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്. ഒരു തലമുറയെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു സാനു മാഷെന്നും അദ്ദേഹം പറഞ്ഞു. എം.കെ. സാനു ഫൗണ്ടേഷനും വൈഎംസിഎ എറണാകുളവും സംയുക്തമായി സംഘടിപ്പിച്ച പ്രഫ. എം.കെ. സാനു സ്മാരക പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈഎംസിഎ എറണാകുളം പ്രസിഡന്റ് മാത്യു മുണ്ടാട്ട് അധ്യക്ഷത വഹിച്ചു. വൈഎംസിഎ പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ഷോണ്‍ ജെഫ് ക്രിസ്റ്റഫര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, അഡ്വ. എം.ആര്. ഹരിരാജ്, എം.കെ. സാനുവിന്റെ മകന് എം.എസ്. രഞ്ജിത്ത്, റെജി എ. ജോര്‍ജ്, വൈഎംസിഎ ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കോതമംഗലം എംഎ കോളജിലെ ഫബ്രിസിയോ ജോസ് ഒന്നാ സ്ഥാനവും, എറണാകുളം മഹാരാജാസ് കോളജിലെ റിഗ ബാബു, സെന്റ് ആര്‍ബര്‍ട്സ് കോളജിലെ സ്റ്റീവന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Tags : M.K. Sanu Justice Devan Ramachandran Local News Ernakulam Nattuvishesham