x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​ങ്ക​ണ്ടം സ്റ്റേ​ഡി​യ​ത്തി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ം: മ​ന്ത്രി ജനീഷ്

വെബ് ഡെസ്ക്
Published: November 10, 2026 09:53 PM IST | Updated: November 10, 2026 09:53 PM IST

നെ​ടു​ങ്ക​ണ്ടം സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കുന്ന മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ ഏ​ക സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യ​മാ​യ നെ​ടു​ങ്ക​ണ്ട​ത്ത് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് കാ​യി​ക-​യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്. സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ചശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

14 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​നി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് സേ​നാ​പ​തി വേ​ണു എം​എ​ൽ​എ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
സ്റ്റേ​ഡി​യ​ത്തി​ന് പ​വ​ലി​യ​ൻ നി​ർ​മി​ക്കു​ക, വോ​ളി​ബോ​ൾ കോ​ർ​ട്ട് സ​ജ്ജ​മാ​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തുക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​മാ​യി മ​ന്ത്രി​യു​ടെ മു​ന്നി​ൽ വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ.
ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ ജ​ൻ ഇ​ന്ത്യ മൂ​വ്മെ​ന്‍റ് പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ മ​ന്ത്രി​യെ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കാ​ൻ എം​എ​ൽ​എ​യും നേ​താ​ക്ക​ളും ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ക്ഷ​ണം മ​ന്ത്രി അ​നു​ഭാ​വ​പൂ​ർ​വം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

Tags : Nedumkandam Stadium Nattuvishesham Districtnews

Recent News

Corehub Up