x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മ​നം നി​റ​ച്ച് വ​യ​ലാ​ര്‍ സ​ന്ധ്യ


Published: June 28, 2026 10:57 PM IST | Updated: June 28, 2026 10:57 PM IST

തൊ​ടു​പു​ഴ: സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത​യി​ല്‍ ആ​സ്വാ​ദ​ക​ര്‍​ക്ക് മ​റ​ക്കാ​നാ​വാ​ത്ത സാ​യാ​ഹ്ന​മൊ​രു​ക്കി ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ര്‍ ശ​ര​ത് ച​ന്ദ്ര വ​ര്‍​മ. ഉ​പാ​സ​ന കാ​വ്യ​ക​ലാ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സി​നി​മാ പാ​ട്ടു​ക​ളു​ടെ ഇ​ന്ന​ലെ, ഇ​ന്ന്, നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്താ​നാ​ണ് അ​ദ്ദേ​ഹം തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ലെ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളു​ടെ വി​വി​ധ ത​ല​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം സം​ഗീ​ത​പ്രേ​മി​ക​ള്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ പോ​രി​ന്‍റെ ഓ​ഡി​യോ റി​ലീ​സും ന​ട​ന്നു.

സം​വി​ധാ​യ​ക​ന്‍ ഡോ. ​അ​നി​ഷ് ഉ​റു​മ്പി​ലാ​ണ് പോ​ര് എ​ന്ന സി​നി​മ ഒ​രു​ക്കി​യ​ത്. വ​യ​ലാ​ര്‍ ശ​ര​ത് ച​ന്ദ്ര വ​ര്‍​മ ര​ചി​ച്ച വ​രി​ക​ള്‍​ക്ക് അ​നു​മോ​ദ് ശി​വ​റാം സം​ഗീ​തം ന​ല്‍​കി. ചി​ത്ര​ത്തി​ല്‍ ഫാ. ​പ്രി​ന്‍​സ് പ​ര​ത്ത​നാ​ല്‍ സി​എം​ഐ ആ​ല​പി​ച്ച ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. ചി​ത്ര​ത്തി​ലെ മ​റ്റു ഗാ​ന​ങ്ങ​ള്‍ ഗാ​യ​ക​ര്‍ വേ​ദി​യി​ല്‍ ആ​ല​പി​ച്ചു.

ഉ​പാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ല​പ്പ​ള്ളി യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​സാ​ബു വ​ര്‍​ഗീ​സ്, നാ​ദോ​പാ​സ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​പ്രി​ന്‍​സ് പ​ര​ത്ത​നാ​ല്‍, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​നു​മോ​ദ് ശി​വ​റാം, സം​വി​ധാ​യ​ക​ന്‍ ഡോ. ​അ​നി​ഷ് ഉ​റു​മ്പി​ല്‍, ഗാ​ന ര​ച​യി​താ​വ് ടി​നോ ഗ്രേ​സ്, കാ​മ​റാ​മാ​ന്‍ എ.​കെ. ഹ​രി​കു​മാ​ര്‍, സ​ണ്ണി​വെ​മ്പി​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഭി​നേ​താ​ക്ക​ളും ചി​ത്ര​ത്തി​ന്‍റെ മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Music lovers Nattuvishesham Districte news

Recent News

Corehub Up