വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗീകൃത വായനശാലകള്‍ അടിസ്ഥാന ഘടകമായി 2026 - 27 വര്‍ഷം നടപ്പിലാക്കുന്ന "എന്റെ പാടം എന്റെ പുസ്തകം' പദ്ധതിയുടെ ഉദ്ഘാടന
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗീകൃത വായനശാലകള്‍ അടി സ്ഥാനഘടകമായി 2026-27 വര്‍ഷം നടപ്പിലാക്കുന്ന "എന്റെ പാടം എന്റെ പുസ്തകം' പദ്ധതിയുടെ ഉദ്ഘാടനവും പച്ചക്കറിത്തൈ വിതരണവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ്് വത്സല ബാബു അധ്യക്ഷത വഹിച്ചു.
കൃഷിയും വായനയും പ്രവര്‍ത്തനവുമായി സ്ത്രീശാക്തീകരണം കൂടുതല്‍ സുദൃഢമാക്കുക എന്നതാണു പദ്ധതിയുടെ മുഖ്യലക്ഷ്യം. വെള്ളാങ്കല്ലൂര്‍ കൃഷി അസി. ഡയറക്ടര്‍ കെ.യു. രാധിക പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി പച്ചക്കറിത്തൈ വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല പുസ്തകവിതരണം നടത്തി.
പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുമ രാമന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. സുജിത്ലാല്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിസ്ന ഫ്രാന്‍സിസ്, ശ്രീഷ്മ സലീഷ്, കെ. ശിവന്, ഗീത മനോജ്, ടി.കെ. ഷറഫുദ്ദീന്, അയൂബ് കരൂപ്പടന്ന, സന്ധ്യ വിനോദ്, വി.ആര്. രമേഷ്, ജിതിന് ഗോപി, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി വൈസ് പ്രസിഡന്റ്് ഖാദര്‍ പട്ടേപ്പാടം എന്നിവര്‍ പ്രസംഗിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോമി ബേബി സ്വാഗതവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ഗിരിജ നന്ദിയും പറഞ്ഞു.
Tags : 'My Field, My Book' Project Nattuvishesham DistrictNews