അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ദേശീയ സെമിനാർ "റിസെസർ 2കെ26’ കണ്ണൂർ ലേബർ ഓഫീസർ കെ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ "റിസെസർ 2കെ26’ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം കണ്ണൂർ ലേബർ ഓഫീസർ കെ.കെ. ജയശ്രീ നിർവഹിച്ചു.
കുടിയേറ്റത്തിനും വികസനത്തിനുമുള്ള ആഗോള വിജ്ഞാന പങ്കാളിത്തം വിഭാഗം ചെയർമാൻ ഡോ. ഇരുദയ രാജൻ ചടങ്ങിൽ മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പൽ ഫാ. ഫ്രാൻസിസ് കാരക്കാട്ട് അധ്യക്ഷത വഹിച്ചു. ഡോൺ ബോസ്കോ മൈഗ്രെന്റ്സ് വിഭാഗം ദേശീയ അധ്യക്ഷൻ ഡോ. ഹൃദയരാജൻ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജറും സോഷ്യൽ വർക്ക് വിഭാഗം മേധാവിയുമായ ഫാ. ജോയ് ഉള്ളാട്ടിൽ, ആരോഗ്യ വിദഗ്ധൻ ഡോ. ജോ തോമസ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ടി. ജുവൽ രാജ്, അധ്യാപകൻ പി.കെ. വൈശാഖ് എന്നിവർ പ്രസംഗിച്ചു.