രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
രാജപുരം: സെന്റ് പയസ് ടെൻത് കോളജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് കംപ്യൂട്ടർ സയൻസിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെയും നേതൃത്വത്തിൽ ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതിൽ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് സ്കറിയ, സെമിനാർ കോ-ഓർഡിനേറ്റർ ഡോ. പി.എ. ബിബിൻ, കോളജ് ബർസാർ ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത്, അധ്യാപകരായ ഡോ. സിജി സിറിയക്, ഡോ. ഷിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഐ.വി. പ്രമോദ്, ഡോ. ഡി.എ. ഗണേശൻ, ജഡ്ജ് പി.എം. സുരേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.