x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 19, 2026 04:24 AM IST | Updated: September 19, 2026 04:24 AM IST

പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​ർ ജെ​സി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജ് ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

2026-2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബ​യോ​കെ​മി​സ്ട്രി അ​സോ​സി​യേ​ഷ​ൻ 'BIO VOYAGE - A Journey Through the World of Biochemstiry' എ​ന്ന പേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സെ​മി​നാ​ർ. നീ​ല​ഗി​രി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഫു​ഡ് സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി ജെ​സി​ൻ ജോ​ർ​ജ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. പേ​റ്റ​ന്‍റ്, കോ​പ്പി​റൈ​റ്റ്, ട്രേ​ഡ്മാ​ർ​ക്ക്, ജി​യോ​ഗ്രാ​ഫി​ക്ക​ൽ ഇ​ൻ​ഡി​ക്കേ​ഷ​ൻ, ട്രേ​ഡ് സീ​ക്ര​ട്ട് തു​ട​ങ്ങി​യ ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ മേ​ഖ​ല​ക​ൾ സെ​മി​നാ​റി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു.

ഗ​വേ​ഷ​ണ ആ​ശ​യ​ങ്ങ​ളെ പേ​റ്റ​ന്‍റു​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, പേ​റ്റ​ന്‍റ് അ​പേ​ക്ഷ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ, ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. ഗ​വേ​ഷ​ണ ആ​ശ​യ​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം, നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ടെ വാ​ണി​ജ്യ​വ​ത്ക​ര​ണം, പേ​റ്റ​ന്‍റ് സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക അ​റി​വ് നേ​ടു​ന്ന​തി​നു​ള്ള വേ​ദി​യാ​യി ദേ​ശീ​യ സെ​മി​നാ​ർ മാ​റി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ആ​ർ. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ​ര​ണ്യ ബാ​ലു, ഫാ. ​ചാ​ക്കോ ചേ​ലം​പ​റ​ന്പ​ത്ത്, ഫാ. ​തോ​മ​സ് മ​ട​ക്കും​മൂ​ട്ടി​ൽ, ഡോ. ​സി.​ജെ. കോ​ശി, മു​ഹ​മ്മ​ദ് ഹ​സീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham national seminar

Recent News

Corehub Up