കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം നിയോജക മണ്ഡലം വാർഷിക സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം 41-ാം വാർഷിക സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് ഡോ. ജിന്റോ ജോൺ ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് കെ.പി. അബൂബക്കർ നഗറിൽ നടന്ന സമ്മേളനത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ് എന്നിവർ മുതിർന്ന അംഗങ്ങളെയും പ്രതിഭകളെയും ആദരിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ജോർജ് പി. അബ്രാഹം, ടി.എസ്. രാധാമണി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എം. മൊയ്തീൻ, സംസ്ഥാന കമ്മറ്റി അംഗം കെ.സി. ജോസ്, ജില്ലാ പ്രസിഡന്റ് എ.ഡി. റാഫേൽ, സെക്രട്ടറി സി.എ. അലിക്കുഞ്ഞ്, ട്രഷറർ വി.എ. അപ്സലൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സമ്മേളനം വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ആലീസ് സ്കറിയ ഉദ്ഘാടനം ചെയ്തു.
Tags : Pensioners Association Local News Ernakulam Nattuvishesham