x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​ട​നാ​ശി​നി മി​ശ്രി​തം ത​ളി​ച്ചു: കൊ​ട്ടാ​ര​ക്ക​ര സ​പ്ലൈ​കോ ഗോ​ഡൗ​ൺ പൂ​ട്ടി

വെബ് ഡെസ്ക്
Published: November 21, 2026 01:51 AM IST | Updated: November 21, 2026 01:51 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ അ​രി​ച്ചാ​ക്കു​ക​ളി​ൽ കീ​ട​നാ​ശി​നി മി​ശ്രി​തം ത​ളി​ച്ച​താ​യി പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സ​പ്ലൈകോ ഗോ​ഡൗ​ണി​ലാ​ണ് സം​ഭ​വം. അ​ലൂ​മി​നി​യം ഫോ​സ്‌​ഫൈ​ഡും മാ​ല​ത്തി​യോ​ണും ചേ​ർ​ന്ന മി​ശ്രി​ത​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

അ​രി കേ​ടാ​കാ​തി​രി​ക്കാ​നാ​യി വി​ഷ​മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണു പ​രാ​തി. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ഹ്യു​മി​ഗേ​ഷ​ൻ ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് ഹ്യു​മി​ഗേ​ഷ​ൻ ന​ട​ത്തി​യ​ത്.

അ​രി​യും മ​റ്റും സൂ​ക്ഷി​ച്ചി​ട്ടു​ള്ള ചാ​ക്കു​ക​ളു​ടെ ഇ​ട​യി​ൽ ഫോ​സ്ഫേ​റ്റ് ഗു​ളി​ക​ക​ൾ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ് വ​ച്ച​താ​യും ക​ണ്ടെ​ത്തി. പ​രാ​തി​യെ തു​ട​ർ‌​ന്ന് സപ്ലൈകോ റീ​ജ​ണ​ൽ മാ​നേ​ജ​ർ സ്ഥ​ല​ത്തെ​ത്തി. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് എ​ത്തി കീ​ട​നാ​ശി​യും പ​മ്പും കെ​മി​ക്ക​ൽ സാ​ധ​ന​ങ്ങ​ളും ഏ​ജ​ൻ​സി​ക്കാ​രു​ടെ ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗോ​ഡൗ​ൺ പൂ​ട്ടി സീ​ൽ ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം സോ​ണ​ൽ മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

നേ​ര​ത്തെ പ​ഴ​കി​യ അ​രി വൃ​ത്തി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ വി​ഷാം​ശം ക​ണ്ടെ​ത്തി​യ​ത് 2021ൽ ​വി​വാ​ദ​മാ​യി​രു​ന്നു. 2017, 18 വ​ർ​ഷ​ങ്ങ​ളി​ൽ അ​രി​ച്ചാ​ക്കു​ക​ൾ പു​ഴു​വ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കൂ​ടാ​തെ 2000 ചാ​ക്ക് പ​ഴ​കി​യ അ​രി വൃ​ത്തി​യാ​ക്കാ​ൻ സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് ക​രാ​ർ ന​ൽ​കി​യ​തും വി​വാ​ദ​മാ​യി​രു​ന്നു.

പെ​സ്റ്റ് ക​ൺ​ട്രോ​ള​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഹ്യു​മി​നേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ഇ​വി​ടെ ക​രാ​റെ​ടു​ക്കു​ന്ന​വ​ർ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ദ്ധ്യ​മി​ല്ലാ​തെ ഹ്യു​മി​നേ​ഷ​ൻ ന​ട​ത്തു​ന്ന​ത് തു​ട​രു​ക​യാ​യി​രു​ന്നു.

Tags : Kottarakkara Supplyco Nattuvishesham DistrictNews godown closed

Recent News

Corehub Up