ളാഹയിൽ അപകടത്തിൽപെട്ട ബസ്.
ളാഹ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച ബസ് ളാഹ വിളക്കുമാടത്തിന് സമീപത്തുള്ള ഇറക്കത്തിൽ അപകടത്തിൽപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇറക്കം ഇറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. അപകടം മനസിലാക്കിയ ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ വാഹനം റോഡരികിലെ തിട്ടയിലേക്ക് ഇടിച്ചുനിർത്തുകയായിരുന്നു. ഡ്രൈവറുടെ ഈ സമയോചിതമായ ഇടപെടൽ കാരണമാണ് വൻഅപകടം ഒഴിവായത്.
അപകടത്തെ തുടർന്നുണ്ടായ ഗതാഗത തടസം പൊലിസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹരിച്ചു.
Tags : Pilgrim bus Nattuvishesham DistrictNews accident Laha