x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സ് പ്ര​തി കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി


Published: June 5, 2026 08:19 AM IST | Updated: June 5, 2026 08:19 AM IST

പ​യ്യ​ന്നൂ​ര്‍: ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ട​യാ​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നും മെ​ഡി​ക്ക​ല്‍ റ​പ്ര​സ​ന്‍റേ​റ്റീ​വു​മാ​യ കോ​റോം കാ​നാ​യി അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​ത്തെ ജി​തി​നാ​ണ് (29) ത​ല​ശേ​രി​യി​ലെ പോ​ക്‌​സോ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്.

ഏ​പ്രി​ല്‍ 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​തി​നേ​ഴു​കാ​രി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ശേ​ഷം കാ​റി​ലും ബേ​ക്ക​ല്‍ പ​ള്ളി​ക്ക​ര​യി​ലെ ലോ​ഡ്ജ് മു​റി​യി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ പ്ര​തി ഫോ​ണ്‍ ഓ​ഫ് ചെ​യ്ത് നാ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യി​രു​ന്നു.

പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ജി​തി​നി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞദി​വ​സം കോ​ട​തി ത​ള്ളി​യി​രു​ന്നു.

Tags : nattu vishesham POCSO case

Recent News

Corehub Up