തൃപ്രയാറിൽ തേവരുടെ കവാടത്തിലും ദീപസ്തംഭത്തിലും സാമൂഹ്യവിരുദ്ധർ ചെളിതേച്ചതിൽ പ്രതിഷേധിച്ച് ശ്രീരാമക്ഷേത്ര ഭക്തജനകൂട്ടായ്മ നടത്തിയ നാമജപ പ്രതിഷേധയാത്ര
തൃപ്രയാർ: കിഴക്കേനട സരയൂതീരത്ത് പൂരം പുറപ്പാടിനോടനുബന്ധിച്ചു സ്ഥാപിച്ചിരുന്ന തേവരുടെ കവാടം, ദീപസ്തംഭം എന്നിവയിൽ സാമൂഹ്യവിരുദ്ധർ ചെളിവാരിത്തേച്ചതിൽ ശ്രീരാമക്ഷേത്ര ഭക്തജനകൂട്ടായ്മ പ്രതിഷേധിച്ചു.
കൂട്ടായ്മയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ നിന്നാരംഭിച്ച നാമജപ പ്രതിഷേധയാത്ര ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുൻവശം സമാപിച്ചു. തുടർന്നുനടന്ന പ്രതിഷേധയോഗം സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു.
സി.സി. മുകുന്ദൻ, ഇ. ബാലഗോപാൽ, വിനോദ് നടുവത്തേരി, പി. മാധവമേനോൻ, സി. വാസുദേവൻ, ഇ.പി. ഹരിഷ്, ധനേഷ് പ്രസാദ്, ദിനേഷ് വെള്ളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
Tags : Thriprayar nattuvishesham local news