x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പൂ​ര്‍​വ വൃ​ക്ക​രോ​ഗം; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക്ക് ആ​സ്റ്റ​ര്‍ മിം​സി​ല്‍ പു​തു​ജീ​വ​ന്‍

വെബ്ഡെസ്ക്
Published: August 5, 2026 12:55 AM IST | Updated: August 5, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: വൃ​ക്ക​യ്ക്കു​ള്ളി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന അ​പൂ​ര്‍​വ​വും ഗു​രു​ത​ര​വു​മാ​യ കി​ഡ്നി സ്റ്റോ​ണ്‍ ബാ​ധി​ച്ച് അ​പ​ക​ട​ത്തി​ലാ​യ യു​വാ​വി​ന് നൂ​ത​ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​തു​ജീ​വ​ന്‍. കാ​സ​ര്‍​ഗോ​ഡ് ആ​സ്റ്റ​ര്‍ മിം​സി​ലെ യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘ​മാ​ണ് അ​തീ​വ സ​ങ്കീ​ര്‍​ണ​മാ​യ ഓ​പ്പ​ണ്‍ നെ​ഫ്രോ​ലി​ത്തോ​ട്ട​മി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ 44 കാ​ര​ന്‍റെ വൃ​ക്ക പൂ​ര്‍​ണ​മാ​യും ത​ക​രാ​റി​ലാ​കാ​തെ സം​ര​ക്ഷി​ച്ച​ത്.
വൈ​ദ്യ​ശാ​സ്ത്ര​ത്തി​ല്‍ സ്റ്റാ​ഗ്ഹോ​ണ്‍ കാ​ല്‍​ക്കു​ല​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു രോ​ഗി.

സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന കി​ഡ്നി സ്റ്റോ​ണു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ധാ​തു​ക്ക​ള്‍ കൊ​മ്പു​ക​ള്‍ പോ​ലെ ശാ​ഖ​ക​ളാ​യി വ​ള​ര്‍​ന്ന് വൃ​ക്ക​യു​ടെ ഉ​ള്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും നി​റ​യു​ന്ന അ​വ​സ്ഥ​യാ​ണി​ത്. പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ രൂ​ക്ഷ​മാ​യ മൂ​ത്ര​ത​ട​സ​ത്തി​നും മാ​ര​ക​മാ​യ അ​ണു​ബാ​ധ​യ്ക്കും വ​ഴി​വ​യ്ക്കും. ശേ​ഷം ക​ല്ലു​ക​ള്‍ അ​തി​വേ​ഗം വ​ള​രു​ന്ന​തി​നാ​ല്‍ കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൃ​ക്ക​യു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ണ​മാ​യും നി​ല​യ്ക്കും. അ​ത്ത​ര​ത്തി​ല്‍ വൃ​ക്ക പൂ​ര്‍​ണ​മാ​യും ത​ക​രാ​റി​ലാ​യി മു​റി​ച്ചു​മാ​റ്റേ​ണ്ടി വ​രു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് രോ​ഗി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത ആ​ശു​പ​ത്രി​യി​ലെ യൂ​റോ​ള​ജി വി​ഭാ​ഗം സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ​യും നൂ​ത​ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു.

അ​ത്യ​ന്തം വെ​ല്ലു​വി​ളി​ക​ളും സ​ങ്കീ​ര്‍​ണ​ത​ക​ളും നി​റ​ഞ്ഞ രോ​ഗാ​വ​സ്ഥ ആ​യ​തി​നാ​ലാ​ണ് യൂ​റോ​ള​ജി വി​ഭാ​ഗം വി​ദ​ഗ്ധ​രാ​യ ഡോ. ​രാ​കേ​ഷ് ഷെ​ട്ടി​യു​ടെ​യും, ഡോ. ​ശി​വ​പ്ര​സാ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ല്‍ സം​ഘം അ​ഡ്വാ​ന്‍​സ്ഡ് ഓ​പ്പ​ണ്‍ നെ​ഫ്രോ​ലി​ത്തോ​ട്ട​മി ശ​സ്ത്ര​ക്രി​യ അ​വ​ലം​ബി​ച്ച​ത്. വൃ​ക്ക​യു​ടെ ഒ​രു ഭാ​ഗം മാ​ത്രം തു​റ​ന്ന് അ​തി​ലെ സൂ​ക്ഷ്മ​മാ​യ ര​ക്ത​ക്കു​ഴ​ലു​ക​ള്‍​ക്കും പേ​ശി​ക​ള്‍​ക്കും യാ​തൊ​രു കേ​ടു​പാ​ടും വ​രു​ത്താ​തെ അ​തി​വി​ദ​ഗ്ധ​മാ​യാ​ണ് ക​ല്ലു​ക​ള്‍ പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews kidney disease

Recent News

Corehub Up