x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​നു തു​ട​ക്കം

വെബ് ഡെസ്ക്
Published: November 6, 2026 01:24 AM IST | Updated: November 6, 2026 01:24 AM IST

സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ശാ​സ്ത്ര​സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കു സ​ർ​ഗാ​ത്മ​ക​ത​യു​ടെ നി​റം​പ​ക​ർ​ന്ന്, നൂ​ത​ന ആ​ശ​യ​ങ്ങ​ളും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​മാ​യി കു​രു​ന്നു​പ്ര​തി​ഭ​ക​ളു​ടെ വി​സ്മ​യ​ലോ​കം. ശാ​സ്ത്ര​ചി​ന്ത​ക​ൾ​ക്ക് പ്രാ​യോ​ഗി​ക​രൂ​പം ന​ൽ​കി​യും അ​റി​വി​നൊ​പ്പം ക​ര​വി​രു​തും സ​ർ​ഗ​ശേ​ഷി​യും പ്ര​ക​ടി​പ്പി​ച്ചും തൃ​ശൂ​ർ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​നു പ്രൗ​ഢ​മാ​യ തു​ട​ക്കം. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ര​കൗ​ശ​ല​വി​ദ്യ​ക​ളി​ലും കു​ട്ടി​ക​ൾ പ്ര​ക​ടി​പ്പി​ച്ച മി​ക​വ് പ്ര​വ​ർ​ത്തി​പ​രി​ച​യ​മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി.

പ്ര​ധാ​ന​വേ​ദി​യാ​യ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി. ​ഷൈ​ല പ​താ​ക ഉ​യ​ർ​ത്തി. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്ത ധ​ർ​മ​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, ടി.​എ. പോ​ൾ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​വി. ശി​വ​കു​മാ​ർ, ഡെ​ലി സി​ജു യോ​ഹ​ന്നാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​ബി. ഷ​ക്കീ​ല, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​യാ​ട്രി​സ് മ​രി​യ, വി​എ​ച്ച്എ​സ്ഇ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​എ. റ​ഹീ​ന, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. വ​ർ​ഗീ​സ്, ഡി​ഇ​ഒ എം.​വി. ഉ​ഷ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലാ​സ​ർ കു​റ്റി​ക്കാ​ട​ൻ, പ്രി​ൻ​സി​പ്പ​ൽ ആ​ൻ​സ​ൻ ഡൊ​മി​നി​ക്, ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി. ​ഷൈ​ല സ്വാ​ഗ​ത​വും സ്വീ​ക​ര​ണ​ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ സ​ജി സി. ​പോ​ൾ​സ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു. ശാ​സ്ത്രാ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​ന​മാ​കും.

Tags :

Recent News

Corehub Up