x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം സമാപിച്ചു ; മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ചാ​ന്പ്യ​ന്മാ​ർ

വെബ് ഡെസ്ക്
Published: November 6, 2026 12:36 AM IST | Updated: November 6, 2026 12:43 AM IST

മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ടീം ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു.

ചി​റ്റൂ​ർ: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മ​ണ്ണാ​ർ​ക്കാ​ട് ഉ​പ​ജി​ല്ല ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. 1479 പോ​യി​ന്‍റാ​ണ് മ​ണ്ണാ​ർ​ക്കാ​ട് നേ​ടി​യ​ത്. 1377 പോ​യി​ന്‍റു​മാ​യി ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ല ര​ണ്ടാം​സ്ഥാ​ന​ത്തും 1355 പോ​യി​ന്‍റ് നേ​ടി തൃ​ത്താ​ല ഉ​പ​ജി​ല്ല മൂ​ന്നാ​മ​തു​മെ​ത്തി. ഒ​റ്റ​പ്പാ​ലം-1300, പ​ട്ടാ​ന്പി-1253 എ​ന്നി​ങ്ങ​നെ​യാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ.

സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 335 പോ​യി​ന്‍റോ​ടെ ടി​ആ​ർ​കെ എ​ച്ച്എ​സ്എ​സ് വാ​ണി​യം​കു​ളം ചാ​ന്പ്യ​ൻ​പ​ട്ടം നേ​ടി. 332 പോ​യി​ന്‍റോ​ടെ ജി​എ​ച്ച്എ​സ്എ​സ് വാ​ടാ​നം​കു​റു​ശി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
315 പോ​യി​ന്‍റു​മാ​യി ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം സ്കൂ​ൾ മൂ​ന്നാ​മ​തും 300 പോ​യി​ന്‍റോ​ടെ ജി​എ​ച്ച്എ​സ്എ​സ് ക​ട​ന്പൂ​ർ നാ​ലും 286 പോ​യി​ന്‍റു​മാ​യി ജി​എ​ച്ച്എ​സ്എ​സ് പൊ​റ്റ​ശേ​രി അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ലെ വി​വി​ധ മേ​ള​ക​ളി​ലെ ചാ​മ്പ്യ​ൻ സ്‌​കൂ​ളു​ക​ൾ: സ​യ​ൻ​സ് മേ​ള- എ​ച്ച് എ​സ് മു​ണ്ടൂ​ർ (71), ഗ​ണി​ത​ശാ​സ്‌​ത്ര​മേ​ള- കെ​എ​ച്ച് എ​സ് കു​മ​രം​പു​ത്തൂ​ർ (122), സാ​മൂ​ഹ്യ ശാ​സ്‌​ത്ര​മേ​ള- ജി​എ​ച്ച് എ​സ് എ​സ് പൊ​റ്റ​ശേ​രി (61), ഐ​ടി മേ​ള- ബി​എ​സ്എ​സ് ഗു​രു​കു​ലം ആ​ല​ത്തൂ​ർ (44), പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള- ബി​എ​സ്എ​സ് ഗു​രു​കു​ലം ആ​ല​ത്തൂ​ർ- 188.

ചി​ത​ൽ​പുറ്റി​ൽ​നി​ന്ന് പ്ര​ചോ​ദ​നം: വീ​ട്ടി​നു​ള്ളി​ൽ ത​ണു​പ്പ് നി​ല​നി​ർ​ത്താം

ചി​റ്റൂ​ർ: സ്വ​യം ശ്വ​സി​ച്ച് വീ​ടി​നു​ള്ളി​ൽ വാ​യു സ്വീ​ക​രി​ച്ച് ചൂ​ട് ക്ര​മീ​ക​രി​ക്കു​ന്ന സം​വി​ധാ​ന​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. എ​സി​യു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ​ത​ന്നെ വീ​ട്ടി​നു​ള്ളി​ൽ ത​ണു​പ്പ് കാ​ലാ​വ​സ്ഥ നി​ല​നി​ർ​ത്താ​നാ​കും എ​ന്നാ​ണ് ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. മു​ണ്ടൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്. അ​നി​രു​ദ്ധും പി. ​അ​ജി​ഷ​യു​മാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​കൃ​തി​യി​ലെ ചി​ത​ൽ​പു​റ്റി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് അ​തി​ന്‍റെ ശാ​സ്ത്ര​ത​ത്വം മ​നു​ഷ്യ​ർ​ക്കു​പ​ക​രി​ക്കു​ന്ന വി​ധ​ത്തി​ൽ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ പ്ര​ത്യേ​ക ഡി​സൈ​നി​ലൂ​ടെ സ്വാ​ഭാ​വി​ക വാ​യു​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത​ത്വം.

മ​ണ്ണി​ന​ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന പൈ​പ്പി​ലൂ​ടെ ത​ണു​ത്ത വാ​യു വീ​ട്ടി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക​യും വീ​ട്ടി​നു​ള്ളി​ലെ ചൂ​ടു​ള്ള വാ​യു​വി​നെ മു​ക​ളി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ത​ണു​ത്ത കാ​ലാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​തി​ന്‍റെ രീ​തി. സിം​ബാം​ബ്‌​വേ​യി​ലെ ഹ​രാ​രെ​യി​ൽ ഈ​സ്റ്റ് ഗേ​റ്റ് സെ​ന്‍റ​ർ എ​ന്ന വ​ൻ ഷോ​പ്പിം​ഗ് മാ​ൾ ഇ​ത്ത​ര​ത്തി​ൽ എ​സി ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ടു​ക​ളി​ൽ എ​സി​യു​ടെ ഉ​പ​യോ​ഗം കു​റ​ക്കു​ക​യും വൈ​ദ്യു​തി​യി​ൽ വ​ലി​യൊ​രു ലാ​ഭം ഉ​ണ്ടാ​ക്കാ​നാ​കു​ക​യും ചെ​യ്യും എ​ന്ന​താ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ നേ​ട്ടം.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി സോ​ളാ​ർ വൈ​ദ്യു​ത​വേ​ലി

ചി​റ്റൂ​ർ: മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ തീ​രാ​ദു​രി​ത​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​മൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. ഓ​ട്ടോ​മാ​റ്റി​ക് അ​നി​മ​ൽ ഡി​റ്റ​ക്ടിം​ഗ് ഇ​ന്ന​വേ​റ്റീ​വ് സോ​ളാ​ർ ഫെ​ൻ​സിം​ഗ് സി​സ്റ്റം എ​ന്നാ​ണ് ഈ ​ആ​ശ​യ​ത്തി​ന്‍റെ പേ​ര്. ച​ള​വ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ഷ്ണു നാ​രാ​യ​ണ​നും പി.​പി. നി​ഹാ​ദ് ഹാ​ഷി​റു​മാ​ണ് ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഈ ​ആ​ശ​യ​മൊ​രു​ക്കി​യ​ത്. സോ​ളാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദ്യു​ത​വേ​ലി​ത​ന്നെ​യാ​ണ് ഇ​തെ​ങ്കി​ലും പ​ല പു​തു​മ​ക​ളു​മു​ണ്ട്. വ​ന​ത്തി​ൽ​നി​ന്ന് നാ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മൃ​ഗം ഇ​തി​ലെ ശ​ക്ത​മാ​യ വൈ​ദ്യു​തി​പ്ര​വാ​ഹ​ത്തി​ൽ ഷോ​ക്കേ​റ്റ് വി​ര​ണ്ട് സ്ഥ​ലം വി​ടും. പ​ൾ​സ് രീ​തി​യി​ൽ ക​ര​ണ്ട് പ്ര​വ​ഹി​ക്കു​ന്ന​തു​മൂ​ലം മൃ​ഗ​ങ്ങ​ൾ​ക്ക് ജീ​വ​ന് ഭീ​ഷ​ണി ഉ​ണ്ടാ​കി​ല്ല. അ​തോ​ടൊ​പ്പം വ​ലി​യ മു​ന്ന​റി​യി​പ്പ് ശ​ബ്ദ​വും പു​റ​പ്പെ​ടു​വി​ക്കും. എ​ന്നാ​ൽ ഈ ​ശ​ബ്ദം 20,000 ഹെ​ട്സി​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ മ​നു​ഷ്യ​ർ​ക്ക് കേ​ൾ​ക്കാ​നാ​വി​ല്ല.
മൃ​ഗ​ങ്ങ​ൾ​ക്ക് അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കു​ന്ന ഈ ​ശ​ബ്ദം പി​ന്നീ​ട് അ​വ​യു​ടെ നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വി​നെ ത​ട​യാ​ൻ ഉ​പ​ക​രി​ക്കും. നാ​ട്ടി​ൽ നി​ന്നും വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന നാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്ക് ഈ ​വേ​ലി​യി​ൽ ത​ട്ടി​യാ​ൽ വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഇ​തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​യി​ൽ മൃ​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളും പ​തി​യും.

കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാം

ചി​റ്റൂ​ർ: ഭൂ​മി​യി​ലെ കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​നം മൂ​ലം അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍ വ​ർ​ധി​ച്ച് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ സം​ഭ​വി​ച്ച് പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ സാ​ധാ​ര​ണ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ർ​ബ​ണ്‍ വേ​ർ​തി​രി​ച്ചെ​ടു​ത്ത് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള മാ​ർ​ഗം നി​ർ​ദേ​ശി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ൾ.പ​ട്ടാ​ന്പി സെ​ന്‍റ് പോ​ൾ​സ് ഇ​എം​എ​ച്ച്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എം. ​ത​പാ​നി​ദ​ത്തും പി. ​അ​വ​ന്തി​ക​യു​മാ​ണ് ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഇ​ത്ത​ര​മൊ​രു ആ​ശ​യ​മ​വ​ത​രി​പ്പി​ച്ച​ത്. നേ​പ്പാ​ളി​ലും മ​റ്റും അ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ മ​ല​യി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും നി​ര​വ​ധി ജീ​വ​നു​ക​ൾ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

കാ​ർ​ബ​ണ്‍ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ർ​ധി​ച്ച​തു​മൂ​ലം മ​ല​ക​ൾ​ക്കു​ണ്ടാ​യ ബ​ല​ക്ഷ​യ​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ൾ വ​ന്നി​രു​ന്നു. ആ​ൽ​ഗ അ​ധി​ഷ്ഠി​ത കാ​ർ​ബ​ണ്‍ കാ​പ്ച​റും ഉ​പ​യോ​ഗ​വു​മാ​ണ് ഇ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.ഇ​ൻ​പു​ട്ട് സെ​ൻ​സ​റു​ക​ൾ വ​ഴി അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍​ഡൈ ഓ​ക്സൈ​ഡ് വേ​ർ​തി​രി​ച്ച് ഓ​ക്സി​ജ​ൻ പു​റ​ത്തു​വി​ടും. ഈ ​കാ​ർ​ബ​ണ്‍ പി​ന്നീ​ട് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ബ​യോ പ്രോ​ഡ​ക്ടു​ക​ളാ​ക്കി മാ​റ്റു​ന്നു. കെ​മി​ക്ക​ൽ, മെ​ഡി​ക്ക​ൽ, ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് മേ​ഖ​ല​ക​ളി​ൽ ഇ​വ​യെ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​യു​ന്നു. ഭോ​പ്പാ​ലി​ൽ സ്വാ​മി വി​വേ​കാ​ന​ന്ദ പാ​ർ​ക്കി​ൽ ഈ ​മാ​തൃ​ക വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നേ​ർ​വ​ഴി​ക്ക് ന​യി​ക്കുംഈ ​അ​ദ്ഭുത​ സ്കൂ​ട്ട​ർ  

ചി​റ്റൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ സു​ര​ക്ഷ​യി​ൽ അ​ശ്ര​ദ്ധ പു​ല​ർ​ത്തി​യാ​ൽ ആ ​ജോ​ലി ഹെ​ൽ​മ​റ്റും വാ​ഹ​ന​വും ഏ​റ്റെ​ടു​ക്കു​ന്ന പു​തി​യ ആ​ശ​യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഒ​റ്റ​പ്പാ​ലം ചു​ന​ങ്ങാ​ട് എ​വി​എം എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​അ​ദ്രാ​ഷും ടി. ​മു​ഹ​മ്മ​ദ് റ​മീ​സു​മാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വ​ർ​ക്കിം​ഗ് മോ​ഡ​ലി​ൽ ഇ​ത്ത​ര​മൊ​രു ക​ണ്ടു​പി​ടി​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

അ​ഡ്വാ​ൻ​സ്ഡ് ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ വി​ത്ത് സേ​ഫ്റ്റി ഫീ​ച്ചേ​ഴ്സ് എ​ന്നാ​ണ് ഈ ​ആ​ശ​യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ്ര​ത്യേ​ക സെ​ൻ​സ​റു​ക​ൾ ഘ​ടി​പ്പി​ച്ച ഹെ​ൽ​മ​റ്റും 72 വോ​ൾ​ട്ട് ബാ​റ്റ​റി ഉ​പ​യോ​ഗി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ശാ​സ്ത്ര​മേ​ള​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ചാ​ൽ മാ​ത്ര​മേ ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​കൂ എ​ന്ന​താ​ണ് ഒ​രു പ്ര​ത്യേ​ക​ത. യാ​ത്ര​ക്കാ​ര​ൻ മ​ദ്യ​പി​ച്ചാ​ണ് യാ​ത്ര ചെ​യ്യു​ന്ന​തെ​ങ്കി​ൽ ഹെ​ൽ​മ​റ്റ് അ​ത് തി​രി​ച്ച​റി​യു​ക​യും സേ​ഫ് സി​ഗ്ന​ൽ ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്യും. അ​പ്പോ​ഴും ബൈ​ക്ക് സ്റ്റാ​ർ​ട്ടാ​കി​ല്ല. ഫ​ല​ത്തി​ൽ യാ​ത്ര​ക്കാ​ര​നെ നേ​ർ​വ​ഴി​ക്ക് ന​യി​ക്കു​ന്ന ബൈ​ക്കാ​യി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഈ ​അ​ത്ഭു​ത സ്കൂ​ട്ട​ർ മാ​റു​ന്നു.

ജൈ​വ​മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് കു​റ​ഞ്ഞ ചെ​ല​വി​ൽ ഹൈ​ഡ്ര​ജ​ൻ
ചി​റ്റൂ​ർ: ഭാ​വി ഇ​ന്ധ​ന​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ഹൈ​ഡ്ര​ജ​ൻ കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കു​മെ​ന്ന് നി​ർ​ദേ​ശി​ച്ച് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ. ക​ട​ന്പ​ഴി​പ്പു​റം ഹൈ​സ്കൂ​ളി​ലെ അ​നാ​മി​ക സു​രേ​ഷും വി. ​അ​മൂ​ല്യ​യു​മാ​ണ് ഹൈ​സ്കൂ​ൾ വി​ഭാ​ഗം സ്റ്റി​ൽ മോ​ഡ​ലി​ൽ ബ​യോ വേ​സ്റ്റി​ൽ​നി​ന്ന് ഹൈ​ഡ്ര​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ശാ​സ്തോ​ത്സ​വ​ത്തി​നെ​ത്തി​യ​ത്. ഉ​പ​യോ​ഗ​ത്തി​നു ശേ​ഷം മ​നു​ഷ്യ​ർ ത​ള്ളി​ക്ക​ള​യു​ന്ന ബ​യോ വേ​സ്റ്റി​ൽ​നി​ന്ന് വി​വി​ധ പ്ര​ക്രി​യ​ക​ളി​ലൂ​ടെ ഹൈ​ഡ്ര​ജ​ൻ വേ​ർ​തി​രി​ക്കു​ന്ന​താ​ണ് രീ​തി.

പെ​ട്രോ​ളി​യം ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് ഇ​തി​ന്‍റെ നേ​ട്ടം. റോ​ക്ക​റ്റ് ലോ​ഞ്ചിം​ഗ്, ഗ​താ​ഗ​ത​മേ​ഖ​ല​ക​ളി​ൽ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ന് വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​യും. ഹ​രി​യാ​ന​യി​ൽ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​ക്കി മെ​ട്രോ ട്രെ​യി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ലേ​ക്ക് മാ​റി​യ​താ​യും ന​മ്മു​ടെ രാ​ജ്യ​ത്തി​നും ഇ​ത്ത​ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey

Tags :

Recent News

Corehub Up