x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സവം; കു​തി​ച്ച് തൃ​ശൂ​ർ ഈ​സ്റ്റ്

വെബ് ഡെസ്ക്
Published: November 6, 2026 01:32 AM IST | Updated: November 6, 2026 01:32 AM IST

അ​ന്ന ടി. ​മേ​ജോ​യും കെ.​യു ദേ​വ് ദു​ർ​ഗ​യും

ഇ​രി​ങ്ങാ​ല​ക്കു​ട: റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​നം തൃ​ശൂ​ർ ഈ​സ്റ്റ് ഉ​പ​ജി​ല്ല 306 പോ​യി​ന്‍റു​മാ​യി മു​ന്നി​ൽ. 280 പോ​യി​ന്‍റു​മാ​യി തൃ​ശൂ​ർ വെ​സ്റ്റ് ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 273 പോ​യി​ന്‍റു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​പ​ജി​ല്ല മൂ​ന്നാം​സ്ഥാ​ന​ത്തു​മാ​ണ്.സ്കൂ​ൾ​ത​ല​ത്തി​ൽ 103 പോ​യി​ന്‍റു​മാ​യി മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ഒ​ന്നാം​സ്ഥാ​ന​ത്തും 94 പോ​യി​ന്‍റു​മാ​യി ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ് ര​ണ്ടാം​സ്ഥാ​ന​ത്തും 91 പോ​യി​ന്‍റു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട എ​ൽ​എ​ഫ്സി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.റ്

വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്നു ര​ക്ഷ, മ​ഴ​വെ​ള്ള ഊ​ർ​ജം
വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്ന് ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ചു വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വും ജ​ല​വി​ത​ര​ണ സം​വി​ധാ​ന​വും നാ​ടി​നു സ​മ​ർ​പ്പി​ച്ച് ചെ​ന്ത്രാ​പ്പി​ന്നി എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ടി.​ജെ. ദേ​വാ​ന​ന്ദും മി​ലി​ന്ദ് പൊ​യ്യ​റ​യും. സ്മാ​ർ​ട്ട് റെ​യി​ൻ വാ​ട്ട​ർ ആ​ൻ​ഡ് ഫ്ള​ഡ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം എ​ന്നാ​ണു ബൃ​ഹ​ദ് മാ​തൃ​ക​യു​ടെ പേ​ര്.

മ​ഴ പെ​യ്യു​ന്ന​തും വീ​ടു​ക​ളി​ലും ഗ്രാ​മ​ത്തി​ലും വെ​ള്ളം നി​റ​യു​ന്ന​തും അ​തു സം​ഭ​രി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ച് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ റീ​ചാ​ർ​ജിം​ഗ്, ജ​ല​വി​ത​ര​ണം എ​ന്നി​വ​യ്ക്കു​പ​യോ​ഗി​ക്കു​ന്ന​തു പ്ര​വ​ർ​ത്തി​പ്പി​ച്ചു​കാ​ണി​ക്കു​ന്ന​താ​ണ് ഇ​രു​വ​രു​ടെ​യും പ്രൊ​ജ​ക്ട്. വീ​ടു​ക​ളു​ടെ കോ​ന്പൗ​ണ്ടി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലും അ​ണ്ട​ർ ഗ്രൗ​ണ്ട് ഡ്രൈ​നേ​ജ് ക​ള​ക്്ഷ​ൻ ടാ​ങ്ക് സ്ഥാ​പി​ച്ചാ​ണു നാ​ടി​നെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​ത്. ഖ​ര​മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ഫി​ൽ​ട്ട​ർ ചെ​യ്ത് ഇ​ത്ത​ര​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ൽ ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം പ​ന്പ് ചെ​യ്തു ട​ർ​ബൈ​നി​ലെ​ത്തി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

ഇ​ത് റെ​ക്ടി​ഫ​യ​ർ ഉ​പ​യോ​ഗി​ച്ചു ഡി​സി​യി​ലേ​ക്കു ക​ണ്‍​വ​ർ​ട്ട് ചെ​യ്തു ശേ​ഖ​രി​ക്കാ​നാ​കും. ഈ ​വൈ​ദ്യു​തി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാം. പി​ന്നെ​യും ബാ​ക്കി​യാ​കു​ന്ന വെ​ള്ളം ചാ​ർ​ക്കോ​ൾ, യു​വി ഫി​ൽ​ട്ട​റു​ക​ളി​ലൂ​ടെ മി​ന​റ​ൽ വാ​ട്ട​റാ​ക്കി ഉ​പ​യോ​ഗി​ക്കു​ക​യു​മാ​കാം. അ​ണ്ട​ർ ഗ്രൗ​ണ്ട് വാ​ട്ട​ർ സ്റ്റോ​റേ​ജി​ൽ​നി​ന്നു വെ​ള്ളം പ​ന്പു​ചെ​യ്യാ​ൻ പ്ര​ത്യേ​കം സ്ഥാ​പി​ച്ചി​ട്ടു​ള്ള സോ​ളാ​ർ പാ​ന​ലി​ൽ​നി​ന്നാ​ണ് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന​തി​നാ​ൽ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മൊ​ത്തം സ്വ​യം​പ​ര്യാ​പ്ത സം​വി​ധാ​ന​മാ​യി കു​ട്ടി​ക​ളു​ടെ പ്രോ​ജ​ക്ട് ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്.

മൂ​ന്നു മ​ണി​ക്കൂ​റി​ൽ 12 വി​ഭ​വം; രു​ചി​യി​ൽ മി​ന്നി മി​ന്ന
മൂ​ന്നു മ​ണി​ക്കൂ​ർ... മു​ന്നി​ൽ ഒ​രു അ​ടു​പ്പും കു​റ​ച്ചു പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും. മി​ക്സി​യു​ടെ​യോ മ​റ്റ് ആ​ധു​നി​ക പാ​ച​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യോ സ​ഹാ​യ​മി​ല്ലാ​തെ ഒ​രു​ക്കേ​ണ്ട​ത് കു​റ​ഞ്ഞ​ത് 12 വി​ഭ​വ​ങ്ങ​ൾ. വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് രു​ചി​യി​ലും വൈ​വി​ധ്യ​ത്തി​ലും പോ​ഷ​ക​മൂ​ല്യ​ത്തി​ലും ഒ​രു​പോ​ലെ മി​ക​വു തെ​ളി​യി​ച്ച് ശ്ര​ദ്ധേ​യ​യാ​യി​രി​ക്കു​ക​യാ​ണ് ത​ലോ​ർ ദീ​പ്തി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി മി​ന്ന മ​നോ​ജ്.

ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ത​ത്സ​മ​യ ഭ​ക്ഷ​ണ​നി​ർ​മാ​ണ​മ​ത്സ​ര​ത്തി​ലാ​ണ് മി​ന്ന​യു​ടെ മി​ന്നും പ്ര​ക​ട​നം. വെ​റും പാ​ച​ക​മി​ക​വി​ൽ ഒ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല ഒ​രു​ക്ക​ങ്ങ​ൾ. സാ​ന്പ​ത്തി​ക​ലാ​ഭം, പോ​ഷ​ക​മൂ​ല്യം, ഭ​ക്ഷ്യ​സം​ര​ക്ഷ​ണം എ​ന്നീ ആ​ശ​യ​ങ്ങ​ൾ​ക്കും തു​ല്യ​പ്രാ​ധാ​ന്യം ന​ൽ​കി. മ​ത്ത​ങ്ങ ജാം, ​ത​ക്കാ​ളി സോ​സ്, ഗ്രീ​ൻ ആ​പ്പി​ളും പേ​ര​യ്ക്ക​യും ചേ​ർ​ത്ത ഗ്രീ​ൻ അ​ച്ചാ​ർ, പാ​ഷ​ൻ ഫ്രൂ​ട്ട് ഹ​ൽ​വ, മു​ന്തി​രി​യും മ​ൾ​ബ​റി​യും ചേ​ർ​ത്ത സ്ക്വാ​ഷ്, നെ​ല്ലി​ക്ക വ​ര​ട്ടി​യ​ത് എ​ന്നി​വ​യാ​യി​രു​ന്നു പ​ഴം പ​ച്ച​ക്ക​റി സം​ര​ക്ഷ​ണ​വി​ഭാ​ഗ​ത്തി​ലെ ആ​റു വി​ഭ​വ​ങ്ങ​ൾ. ദ​ഹി ബൈ​ഗ​ൻ, വാ​ഴ​പ്പൂ നെ​റ്റ് ബ​ജി, മു​ള​പ്പി​ച്ച ചെ​റു​പ​യ​റും ഉ​ണ്ണി​പ്പി​ണ്ടി​യും ചേ​ർ​ത്ത ക​റി, മു​ള​പ്പി​ച്ച ചെ​റു​പ​യ​റും ഇ​ല​ക​ളും ചേ​ർ​ത്ത അ​ഞ്ചി​ല തോ​ര​ൻ, അ​രി​യും റാ​ഗി​യും ചേ​ർ​ത്ത അ​ട, ക​പ്പ മി​ഠാ​യി എ​ന്നി​വ​യും ഒ​രു​ക്കി. ചേ​ർ​പ്പ് ഉ​പ​ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​വും മി​ന്ന ഒ​ന്നാ​മ​താ​യി​രു​ന്നു. റ​വ​ന്യു​ത​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു.

 ന​ന​യും വിത​യും മൊ​ബൈ​ലി​ൽ,കൃ​ഷി​യി​ടം ഇ​നി സ്മാ​ർ​ട്ടാ​കും

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ന​യ്ക്കാ​നും വി​ത​യ്ക്കാ​നും ക​ർ​ഷ​ക​നി​നി പാ​ട​ത്തും പ​റ​ന്പി​ലു​മൊ​ന്നും പോ​കേ​ണ്ട, വീ​ട്ടി​ലി​രു​ന്നു ഫോ​ണ്‍​നോ​ക്കി എ​ല്ലാം നി​യ​ന്ത്രി​ക്കാം. അ​തി​നു​ത​കു​ന്ന എ​ഐ അ​ധി​ഷ്ഠി​ത ഓ​ട്ടോ​മാ​റ്റി​ക് ജ​ല​സേ​ച​ന​സം​വി​ധാ​ന​വും വി​ത​യ​ന്ത്ര​വും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണു കു​ന്നം​കു​ളം ബ​ഥ​നി കോ​ണ്‍​വെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​എ​സ്. അ​നാ​മി​ക​യും പി.​എം. വൈ​ഗ​യും.കൃ​ഷി​യി​ട​ത്തി​ൽ പ​ല​യി​ട​ത്താ​യി ഘ​ടി​പ്പി​ക്കു​ന്ന സെ​ൻ​സ​റി​ലൂ​ടെ മ​ണ്ണി​ലെ ഈ​ർ​പ്പം, ഉ​ഷ്മാ​വ് എ​ന്നി​വ തി​രി​ച്ച​റി​ഞ്ഞ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ള​വി​ൽ ന​ന​ച്ചു​കൊ​ടു​ക്കു​ന്ന എ​ഐ സം​വി​ധാ​ന​മാ​ണ് ഇ​രു​വ​രും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

എ​ഐ സ​ഹാ​യ​ത്തോ​ടെ വി​ത്തു​വി​ത​യും നി​ർ​വ​ഹി​ക്കാ​നാ​കും. ഇ​തി​നാ​യി പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത സോ​യി​ൽ മോ​യി​സ്റ്റ​റിം​ഗ് സം​വി​ധാ​നം, മ​ണ്ണി​ന്‍റെ ഹ്യു​മി​ഡി​റ്റി​യും താ​പ​നി​ല​യും അ​റി​യാ​നു​ത​കു​ന്ന ഡി​എ​ച്ച്ടി 11, സ്വ​യ​മേ​വ വി​ത​യ്ക്കാ​നു​ള്ള സീ​ഡ് സോ​യിം​ഗ് യ​ന്ത്ര​വും എ​ഐ അ​ധി​ഷ്ഠി​ത ഓ​ട്ടോ​മാ​റ്റി​ക് ജ​ല​സേ​ച​ന സം​വി​ധാ​ന​ത്തി​ലു​ണ്ട്.ഇ​തി​ന്‍റെ​യെ​ല്ലാം നി​യ​ന്ത്ര​ണം മൊ​ബൈ​ൽ ഫോ​ണി​ൽ നി​ർ​വ​ഹി​ക്കാ​നാ​കു​മെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യം. കൃ​ഷി​യി​ട​ത്തു സ്ഥാ​പി​ക്കു​ന്ന സെ​ൻ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സോ​ളാ​ർ വൈ​ദ്യു​തി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന​തി​നാ​ൽ മി​ക​ച്ച എ​ക്കോ ഫ്ര​ണ്ട്‌ലി കൃ​ഷി​രീ​തി​കൂ​ടി​യാ​ണി​ത്.

ഭൂ​മി കു​ലു​ങ്ങി​യാ​ലും കു​ലു​ങ്ങി​ല്ല ഈ ​മി​ടു​ക്കന്മാർ

ഭൂ​മി​കു​ലു​ക്ക​ത്തി​ൽ​നി​ന്നു കെ​ട്ടി​ട​ങ്ങ​ൾ​ക്കു സു​ര​ക്ഷ​യേ​കു​ന്ന സ്മാ​ർ​ട്ട് സീ​സ്മി​ക് റെ​സി​സ്റ്റ​ന്‍റ് ബി​ൽ​ഡിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ച​ല​നാ​ത്മ​ക​മാ​തൃ​ക ഒ​രു​ക്കി കു​രി​യ​ച്ചി​റ സെ​ന്‍റ് പോ​ൾ​സ് സി​ഇ​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ജോ​ഷ്വ ജോ​മോ​നും ആ​ദി​കേ​ശ​വും. ക​ട​ലാ​സു​പെ​ട്ടി, സ്പ്രിം​ഗ്, ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ ട​യ​ർ, മ​റ്റു സെ​ൻ​സ​റിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​പ​യോ​ഗി​ച്ച് ഇ​വ​ർ ത​യാ​റാ​ക്കി​യ മാ​തൃ​ക​യു​ടെ ഒ​ർ​ജി​ന​ൽ വെ​ർ​ഷ​നാ​ണ് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഭൂ​മി​കു​ലു​ക്ക​ത്തെ അ​തി​ജീ​വി​ക്കു​ന്ന ജ​പ്പാ​നി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഭൂ​മി​കു​ലു​ക്ക​മു​ണ്ടാ​കു​ന്പോ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷാ സി​ഗ്ന​ലു​ക​ളും ഇ​ല​ക്ട്രി​ക് പ​വ​ർ ക​ട്ടിം​ഗ് സം​വി​ധാ​ന​വും ഇ​വ​രു​ടെ​മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ടി​ത്ത​റ​നി​ർ​മാ​ണ​ത്തി​ൽ തു​ട​ങ്ങി ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ട്ര​ക്ച​റി​ല​ട​ക്കം ശ്ര​ദ്ധ​ചെ​ലു​ത്തി​യാ​ണു കു​ട്ടി​ക​ൾ മാ​തൃ​ക അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ സ്പ്രിം​ഗ് ഘ​ടി​പ്പി​ച്ച് ഓ​രോ നി​ല​യി​ലും കു​ലു​ക്ക​ത്തെ അ​തി​ജീ​വി​ക്കാ​നു​ത​കു​ന്ന പ്ര​ത്യേ​കം നി​ർ​മാ​ണ​രീ​തി​യും അ​വ​ലം​ബി​ച്ചി​രി​ക്കു​ന്നു. സാ​ധാ​ര​ണ കെ​ട്ടി​ട​നി​ർ​മാ​ണ​രീ​തി​യി​ൽ​നി​ന്നു സ്മാ​ർ​ട്ട് സീ​സ്മി​ക് റെ​സി​സ്റ്റ​ന്‍റ് ബി​ൽ​ഡിം​ഗ് എ​ങ്ങ​നെ വേ​റി​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണു കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഭൂ​മി​കു​ലു​ക്ക​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കാ​നും അ​തി​ന​നു​സ​രി​ച്ചു ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ മു​ഴു​വ​ൻ വൈ​ദ്യു​തി​സം​വി​ധാ​ന​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള പ​വ​ർ ക​ട്ടിം​ഗ് സം​വി​ധാ​ന​വും മി​ക​ച്ച​താ​ണ്.

ക​ണ്ണു​ചി​മ്മൂ,വീ​ൽ​ചെ​യ​ർകി​ട​ക്ക​യാ​കും!

ത​ള​ർ​ന്നു​കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​യി ക​ണ്‍​ചി​മ്മി നി​യ​ന്ത്രി​ക്കാ​നാ​കു​ന്ന നൂ​ത​ന വീ​ൽ​ചെ​യ​റും കി​ട​ക്ക​യും അ​വ​ത​രി​പ്പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​നി മ​ത്സ​ര​വേ​ദി​യി​ലെ​ത്തി​യ​തു കൂ​ട്ടു​കാ​രു​ടെ കൈ​ത്താ​ങ്ങി​ൽ.ഇ​രി​ങ്ങാ​ല​ക്കു​ട എ​ൽ​എ​ഫ് ഹൈ​സ്കൂ​ളി​ലെ വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ് മ​ത്സ​ര​വേ​ദി​യി​ൽ പ്രോ​ജ​ക്റ്റ് ഒ​രു​ക്കു​ന്ന​തി​നി​ടെ ഡെ​സ്ക് വീ​ണാ​ണു പാ​വ​റ​ട്ടി ക്രൈ​സ്റ്റ് കിം​ഗ് എ​ച്ച്എ​സി​ലെ മി​ത്ര ബാ​ബു​രാ​ജി​ന്‍റെ കാ​ലി​നു പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ ഡോ​ക്ട​റെ കാ​ണി​ച്ചു. ബാ​ൻ​ഡേ​ജ് ചു​റ്റി​യ​ശേ​ഷം ക​ടു​ത്ത വേ​ദ​ന​യ്ക്കി​ട​യ​ടി​ലും വീ​ണ്ടും മ​ത്സ​ര​വേ​ദി​യി​ലെ​ത്തി സ​ഹ മ​ത്സ​രാ​ർ​ഥി​യാ​യ ആന്മി ​പി. ടോ​മി​യോ​ടൊ​പ്പം മി​ത്ര പ്രോ​ജ​ക്റ്റ് അ​വ​ത​രി​പ്പി​ച്ചു.കൈ​ക​ളു​ടെ ച​ല​നം ത​ട​സ​പ്പെ​ട്ട​വ​രും ക​ഠി​ന​മാ​യ പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​വ​രു​മാ​യ ആ​ളു​ക​ൾ​ക്കു വീ​ൽ​ചെ​യ​ർ സ്വ​ന്ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഇ​രു​വ​രും ത​യാ​റാ​ക്കി​യ​ത്.

അ​ർ​ഡു​വി​നോ, ലാ​പ്ടോ​പ്പ്, കാ​മ​റ തു​ട​ങ്ങി​യ കു​റ​ഞ്ഞ ചെ​ല​വി​ലു​ള്ള ഘ​ട​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണു നി​ർ​മാ​ണം. ക​ണ്‍​പോ​ള​ക​ളു​ടെ ച​ല​ന​ത്തി​ലൂ​ടെ വീ​ൽ​ചെ​യ​ർ ച​ലി​പ്പി​ക്കാ​നും കി​ട​ക്ക​യാ​ക്കി മാ​റ്റാ​നും മു​റി​യി​ലെ വെ​ളി​ച്ചം നി​യ​ന്ത്രി​ക്കാ​നും സാ​ധി​ക്കും. ഒ​രു ത​വ​ണ ക​ണ്ണു​ചി​മ്മു​ന്പോ​ൾ മു​ന്നോ​ട്ടു​പോ​കും. ര​ണ്ടു​ത​വ​ണ ക​ണ്ണു​ചി​മ്മു​ന്പോ​ൾ നി​ൽ​ക്കും. ദീ​ർ​ഘ​നേ​രം ക​ണ്ണു​ചി​മ്മി​യാ​ൽ വീ​ൽ ചെ​യ​ർ കി​ട​ക്ക​യാ​ക്കി​മാ​റും.

ഈ ​മ​ഴ​വെ​ള്ളം ന​ന​ച്ചാ​ൽ ചെ​ടി​ക​ൾ വ​ള​രും പ​ന​പോ​ലെ
പു​ര​പ്പു​റ​ത്തു വീ​ഴു​ന്ന മ​ഴ​വെ​ള്ളം പോ​ഷ​ക​ഗു​ണ​മു​ള്ള ന​ന​വെ​ള്ള​മാ​ക്കി​മാ​റ്റി ഹൈ​ഡ്രോ​ഫോ​ണി​ക് കൃ​ഷി​ക്കു​പ​യോ​ഗി​ക്കു​ന്ന സ്മാ​ർ​ട്ട് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് സി​റ്റി സം​വി​ധാ​ന​മൊ​രു​ക്കി പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക് സി​ജി​എ​ച്ച്എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ന്ന ടി. ​മേ​ജോ​യും കെ.​യു ദേ​വ് ദു​ർ​ഗ​യും. ഒ​ന്പ​ത്, എ​ട്ട് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

മ​ഴ​വെ​ള്ള​ത്തി​ന്‍റെ കൃ​ത്യ​ത​യാ​ർ​ന്ന ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ഹൈ​ഡ്രോ​ഫോ​ണി​ക് ഫാ​മിം​ഗി​ൽ ഏ​ങ്ങ​നെ കൂ​ടു​ത​ൽ വി​ള​വു നേ​ടാ​നാ​കു​മെ​ന്നാ​ണ് ഇ​രു​വ​രും വി​വ​രി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ള​സം​ഭ​ര​ണ​മാ​ണ് ഇ​തി​ന്‍റെ ആ​ദ്യ​പ​ടി. ഈ ​വെ​ള്ളം ത​ട്ടു​ക​ളാ​യി സ്ഥാ​പി​ച്ച ഹൈ​ഡ്രോ​ഫോ​ണി​ക് ഫാ​മി​ൽ എ​ത്തു​ന്ന​തോ​ടെ ആ​ദ്യ​ഘ​ട്ട ന​ന ന​ട​ക്കും. അ​തി​നു​ശേ​ഷം ഈ ​വ​ള്ളം പ്ര​ത്യേ​ക പൈ​പ്പി​ലൂ​ടെ ഫി​ഷ് ടാ​ങ്കി​ൽ എ​ത്തും. അ​വ​യു​ടെ വി​സ​ർ​ജ്യം ക​ല​രു​ന്ന​തോ​ടെ വെ​ള്ള​ത്തി​ൽ അ​മോ​ണി​യം നൈ​ട്രേ​റ്റ് ക​ല​രും. ഇ​ത് സ​സ്യ​ങ്ങ​ൾ​ക്കു കൂ​ടു​ത​ൽ ക​രു​ത്തേ​കി പ്രോ​ട്ടീ​ൻ സം​ശ്ലേ​ഷ​ണ​ത്തെ​യും കോ​ശ​വ​ള​ർ​ച്ച​യെ​യും സ​ഹാ​യി​ക്കു​ന്നു. ഈ ​വെ​ള്ളം ഫി​ൽ​ട്ട​റി​ലെ​ത്തി അ​വി​ടെ​നി​ന്ന് ന്യൂ​ട്രി​യ​ൽ ടാ​ങ്കി​ലേ​ക്കു​മെ​ത്തി​ച്ച് വീ​ണ്ടും കൃ​ഷി​ക്കാ​യി കൂ​ടു​ത​ൽ പോ​ഷ​ണ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കാ​നാ​കും. ഈ ​വെ​ള്ളം റീ​സൈ​ക്കി​ൾ ചെ​യ്തു വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​താ​ണു സ്മാ​ർ​ട്ട് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് സി​റ്റി സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

 

 

Tags :

Recent News

Corehub Up