x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്ക​റ്റ് കാ​ലി​യാ​ക്കാ​ന്‍ വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റം

വെബ് ഡെസ്ക്
Published: August 25, 2026 10:27 PM IST | Updated: August 25, 2026 10:27 PM IST

ഓ​ണ​സദ്യ വി​ഭ​വ​സ​മൃ​ദ്ധ​മാ​ക്കാ​ന്‍ പ​ച്ച​ക്ക​റി​ക​ള്‍ വാ​ങ്ങു​ന്ന വീ​ട്ട​മ്മ. തൊ​ടു​പു​ഴ മാ​ര്‍​ക്ക​റ്റി​ല്‍നി​ന്നു​ള്ള ദൃ​ശ്യം.

തൊ​ടു​പു​ഴ: പ​ച്ച​ക്ക​റി​ക്ക് ഉ​ള്‍​പ്പെ​ടെ പ​ല ഉ​ത്പന്ന​ങ്ങ​ള്‍​ക്കും വി​ല​യേ​റി​യ​ത് ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍ തെ​റ്റി​ച്ചു. പ​ല പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ള്‍​ക്കും പൊ​തുവി​പ​ണി​യി​ല്‍ വി​ല കൂ​ടു​ത​ലാ​യി​രു​ന്നു. ബീ​ന്‍​സ്, വ​ള്ളി​പ്പ​യ​ര്‍, പാ​വ​യ്ക്ക, കാ​ര​റ്റ് എ​ന്നി​വ​യു​ടെ വി​ല​യാ​ണ് ഉ​യ​ര്‍​ന്ന​ത്.

ബീ​ന്‍​സി​നും വ​ള്ളി​പ്പ​യ​റി​നും പാ​വ​യ്ക്ക​യ്ക്കും 110 മു​ത​ല്‍ 120 വ​രെ​യാ​യി​രു​ന്നു വി​ല. സ​വാ​ള വി​ല കി​ലോ​യ്ക്ക് 60 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. കാ​ര​റ്റ് 90-100, ഉ​ള്ളി-100, പ​ട​വ​ലം-80, മു​രി​ങ്ങ​ക്ക-80, പ​ച്ച​മു​ള​ക് -80, ബീ​റ്റ്‌​റൂ​ട്ട്-70, കോ​വ​യ്ക്ക- 70, കാ​ബേ​ജ്-60, ചേ​ന-60, പ​ച്ച​മു​ള​ക് -70, ത​ക്കാ​ളി-40 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല. നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 90 രൂ​പ മു​ത​ല്‍ 100 വ​രെ​യാ​യി​രു​ന്നു പൊ​തുവി​പ​ണി​യി​ലെ വി​ല.

ഓ​ണ​ക്കാ​ല​ത്ത് വി​ല്‍​പ്പ​ന കൂ​ടു​ത​ലു​ള്ള ഞാ​ലി​പ്പൂ​വ​ന്‍ പ​ഴ​ത്തി​ന് 100 രൂ​പ​യാ​യി​രു​ന്നു വി​ല. പ്രാ​ദേ​ശി​ക കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ല്‍നി​ന്ന് ഉ​ത്പന്ന​ങ്ങ​ള്‍ ഓ​ണ​വി​പ​ണി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും വ​ര​വ് കു​റ​വാ​യി​രു​ന്നു. ഇ​തും വില ​കൂ​ടാ​ന്‍ കാ​ര​ണ​മാ​യി.

വി​ല പി​ടി​ച്ചുനി​ര്‍​ത്താ​ന്‍ ഓ​ണ​ച്ച​ന്ത​ക​ള്‍

വി​ല​ക്ക​യ​റ്റം നേ​രി​ടാ​ന്‍ കൃ​ഷി​വ​കു​പ്പ്, കു​ടും​ബ​ശ്രീ, വി​എ​ഫ്പി​സി​കെ എ​ന്നി​വ​യു​ടെ ഓ​ണ​ച്ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ല​യി​ല്‍ 53 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ണ്ടു വീ​തം ഓ​ണ​ച്ച​ന്ത​ക​ള്‍ ന​ട​ത്തി. നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാത​ല​ത്തി​ല്‍ ഓ​ണ​ച്ച​ന്ത​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മി​ത​മാ​യ വി​ല​യ്ക്ക് വി​പ​ണ​നം ന​ട​ത്തി​യെ​ന്ന് ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

വെ​ജി​റ്റ​ബി​ള്‍ ആ​ൻഡ് ഫ്രൂ​ട്‌​സ് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​ഴ് ഓ​ണ​ച്ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു. നേ​ന്ത്ര​ക്കാ​യ കി​ലോ​യ്ക്ക് 56 രൂ​പ ഉ​ള്‍​പ്പെ​ടെ വി​വി​ധ പ​ച്ച​ക്ക​റി ഉ​ത്പന്ന​ങ്ങ​ള്‍ ന്യാ​യ​വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കി​യ​താ​യി ജി​ല്ലാ മാ​നേ​ജ​ര്‍ ലി​റ്റി തോ​മ​സ് പ​റ​ഞ്ഞു.

കൃ​ഷി​വ​കു​പ്പ് 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും ഓ​ണ​ച്ച​ന്ത സം​ഘ​ടി​പ്പി​ച്ചു. എ​ന്നാ​ല്‍ ഇ​ട​മ​ല​ക്കു​ടി, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഓ​ണ​ച്ച​ന്ത ന​ട​ത്തി​യി​ല്ല.

Tags : Nattuvishesham DistrictNews DeepikaNews Rising prices

Recent News

Corehub Up