x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ടി​ൽ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്ന് യാ​ത്രാ ദു​രി​തം

വെബ് ഡെസ്ക്
Published: November 21, 2026 02:01 AM IST | Updated: November 21, 2026 02:01 AM IST

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് താ​ഴെ പൂ​വ​ത്തും​ചോ​ല -താ​ന്നി​യാം​കു​ന്ന് റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ റോ​ഡു​ക​ൾ ത​ക​ർ​ന്ന​ത് യാ​ത്രാ ദു​രി​ത​മാ​യി മാ​റു​ന്നു. പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് ക​ണി​യാം​പാ​റ -പ​തി​യി​ൽ റോ​ഡ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മ​ണ്ണൂ​പ്പൊ​യി​ൽ - കൊ​ല്ലം​കു​ന്നേ​ൽ താ​ഴെ റോ​ഡ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ്‌ ആ​ന​കു​ത്തി ക​വ​ല - ഇ​ടി​ഞ്ഞ​കു​ന്ന് റോ​ഡ്, പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ഓ​ഞ്ഞി​ൽ - കൈ​ത​കൊ​ല്ലി റോ​ഡ്, എ​ട്ടാം വാ​ർ​ഡ് താ​ഴെ പൂ​വ​ത്തും​ചോ​ല - താ​ന്നി​യാം​കു​ന്ന് റോ​ഡ് തു​ട​ങ്ങി​യ റോ​ഡു​ക​ളാ​ണ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യ രീ​തി​യി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന​ത്.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡി​ൽ സ്കൂ​ൾ ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ന്നി​വ​യെ​ല്ലാം യാ​ത്ര ചെ​യ്യു​മ്പോ​ൾ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​നാ​ലാ​ണ് റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​തെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പി.​ടി. തോ​മ​സ് പു​ന്ന​മ​റ്റം, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, വി​നു മ്ലാ​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Rural roads in Koorachundu Nattuvishesham DistrictNews dilapidated state travel woes

Recent News

Corehub Up