x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പീ​ഡ​നം: ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 18, 2026 03:22 AM IST | Updated: August 18, 2026 03:22 AM IST

റി​സ്വാ​ന്‍, മു​ഹ​മ്മ​ദ് സ​യി​ദ്

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട്ടെ 14ഉം 16​ഉം വ​യ​സു​ള്ള സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ ക​ര്‍​ണാ​ട​ക ഉ​ള്ളാ​ലി​ലെ ലോ​ഡ്ജി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ റി​സ്വാ​ന്‍ (23), മു​ഹ​മ്മ​ദ് സ​യി​ദ് (19) എ​ന്നി​വ​രെ​യാ​ണ് ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പാ​ണ് മൊ​ബൈ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​നാ​യ സ്‌​നാ​പ്ചാ​റ്റ് വ​ഴി പെ​ണ്‍​കു​ട്ടി​ക​ള്‍ പ്ര​തി​ക​ളെ പ​രി​ച​യ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച കാ​റി​ല്‍ കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​യ യു​വാ​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​വ​രു​ടെ വീ​ടു​ക​ള്‍​ക്ക് സ​മീ​പ​ത്തു​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ന്‍ പോ​കു​ക​യാ​ണെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ര്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ മം​ഗ​ളൂ​രു​വി​നു സ​മീ​പം ക​ര്‍​ണാ​ട​ക-​കേ​ര​ള അ​തി​ര്‍​ത്തി​യി​ലു​ള്ള ഉ​ള്ളാ​ലി​ലേ​ക്ക് പോ​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. യു​വാ​ക്ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ളോ​ടൊ​പ്പം ഉ​ള്ളാ​ലി​ലെ ഒ​രു ലോ​ഡ്ജി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Tags : Local News Nattuvishesham School students Two arrested

Recent News

Corehub Up