കൽപ്പറ്റ: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി പൂക്കോട് വെറ്ററിനറി കോളജിൽ ദേശീയ ശാസ്ത്ര ദിനത്തിന്റെ സംസ്ഥാനതല ആഘോഷം ടത്തി. "ശാസ്ത്രരംഗത്തെ വനിതകൾ വികസിത ഭാരതത്തിന് കരുത്ത്' എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു ആഘോഷം. സ്കൂൾ, കോളജ് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ മെംബർ സെക്രട്ടറി ഡോ.എ. സാബു അധ്യക്ഷത വഹിച്ചു.
യൂണിവേഴ്സിറ്റി അക്കാദമിക് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ.സി. ലത, കെഎസ്സിഎസ്ടിഇ ചീഫ് സയന്റിസ്റ്റ് ഡോ.പി. ഹരിനാരായണൻ, സയന്റിസ്റ്റ് ഡോ.ബി. നീതു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കാലിക്കട്ട് സർവകലാശാല അസോ.പ്രഫ. ഡോ. ഡി. സുസ്മിത, കണ്ണൂർ സർവകലാശാല ട്രൈബൽ സ്റ്റഡീസ് വിഭാഗം മേധാവി ഡോ.സീത കാക്കോത്ത്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെംബർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഡോ.വി. മോനിഷ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.
Tags : nattu visheshsam Science Day celebration held