പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജന യോഗ പരിശീലന കളരി "രണ്ടാം ബാല്യം' ഉദ്ഘാടനം പ്രസിഡന്റ് ഈപ്പന് കുര്യന് നിർവഹിക്കുന്നു.
തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വർഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ 14 സെന്ററുകളിലായി അടുത്ത ആറുമാസക്കാലയളവില്‍ നടപ്പിലാക്കുന്ന വയോജന യോഗ പരിശീലന കളരി "രണ്ടാം ബാല്യം' കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വെണ്‍പാല സാംസ്കാരിക നിലയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജോ ഇലഞ്ഞിമൂട്ടില്‍ മുഖ്യ സന്ദേശം നല്കി. ശിശുക്ഷേമ വികസന ഓഫീസർ അംബിക അന്തർജനം പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. ഗോപകുമാർ,സ്ഥിരം സമിതി അധ്യക്ഷരായ എസ്. അജിത, റ്റി.എം. അനുപമ, ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews Yoga