x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് അ​ഭ​യ​ം ഒ​രു​ക്ക​ണം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

വെബ് ഡെസ്ക്
Published: August 1, 2026 11:31 PM IST | Updated: August 1, 2026 11:31 PM IST

മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്

പാ​​ലാ: സം​​സ്ഥാ​​ന​​ത്ത് അ​​തി​​തീ​​വ്ര മ​​ഴ​​യും വെ​​ള്ള​​പ്പൊ​​ക്ക​​വും രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ദു​​രി​​ത​​ബാ​​ധി​​ത​​ര്‍​ക്ക് സ​​ഹാ​​യം ഒ​​രു​​ക്ക​​ണ​​മെ​​ന്ന് പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ര്‍​ക്ക് അ​​ടി​​യ​​ന്ത​​ര അ​​ഭ​​യം ന​​ല്‍​കു​​ന്ന​​തി​​നാ​​യി രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള എ​​ല്ലാ സ്ഥാ​​പ​​ന​​ങ്ങ​​ളും സ്‌​​കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും ഇ​​ട​​വ​​ക​​ക​​ളും സോ​​ഷ്യ​​ല്‍ വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി​​ക​​ളും തു​​റ​​ന്നു​​ന​​ല്‍​കാ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഓ​​ണ്‍​ലൈ​​നി​​ല്‍ ചേ​​ര്‍​ന്ന രൂ​​പ​​ത കൂ​​രി​​യ​​യു​​ടെ​​യും ആ​​ലോ​​ച​​നാ​​സ​​മി​​തി​​യു​​ടെ​​യും പാ​​സ്റ്റ​​റ​​ല്‍, പ്ര​​സ്ബി​​റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ലു​​ക​​ളു​​ടെ ചെ​​യ​​ര്‍​മാ​​ന്‍, സെ​​ക്ര​​ട്ട​​റി​​മാ​​ര്‍ എ​​ന്നി​​വ​​രു​​ടെ​​യും യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​നി​​ച്ചു.

യോ​​ഗ​​ത്തി​​ല്‍ ചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന ജോ​​സ​​ഫൈ​​ന്‍റെ​​യും അ​​മ്മ​​യു​​ടെ​​യും നി​​ര്യാ​​ണ​​ത്തി​​ല്‍ അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. മ​​ഴ​​ക്കെ​​ടു​​തി​​യി​​ല്‍ വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍​ക്കും സു​​ര​​ക്ഷി​​ത താ​​വ​​ളം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍​ക്കും അ​​ടു​​ത്തു​​ള്ള ഇ​​ട​​വ​​ക​​ക​​ളു​​മാ​​യും രൂ​​പ​​ത​​യു​​ടെ സോ​​ഷ്യ​​ല്‍ വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി​​യു​​മാ​​യും ബ​​ന്ധ​​പ്പെ​​ടാ​​ന്‍ രൂ​​പ​​ത അ​​റി​​യി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Mar Joseph Kallarangatt

Recent News

Corehub Up