എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി.
എയ്ഞ്ചൽവാലി: സെന്റ് മേരീസ് പള്ളിയുടെ കൂദാശ 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ കൂദാശാകർമം നിർവഹിക്കും.
രൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, വൈദികർ, സന്യസ്തർ തുടങ്ങിയവർ പങ്കെടുക്കും.
വികാരി ഫാ. തോമസ് തെക്കെമുറി, കൈക്കാരന്മാരായ മജോ വെച്ചുപടിഞ്ഞാറേതിൽ, ജോസഫ് പുതിയത്ത്, കമ്മിറ്റി കൺവീനർ മാത്യു പാറയ്ക്കൽ എന്നിവർ നേതൃത്വം നൽകും. ഹരിത പ്രോട്ടോകോൾ പ്രകാരമാണ് അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്.