x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ ന​ട​പ​ടി

വെബ്ഡെസ്ക്
Published: November 18, 2026 07:44 AM IST | Updated: November 18, 2026 07:44 AM IST

കാ​ക്ക​നാ​ട്: ഐ​എം​ജി ജം​ഗ്ഷ​ൻ മു​ത​ൽ ഇ​ട​ച്ചി​റ ഇ​ൻ​ഫോ​പാ​ർ​ക്കു വ​രെ​യു​ള്ള റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്ക് റോ​ഡി​ൽ ഐ​എം​ജി മു​ത​ൽ ഇ​ട​ച്ചി​റ​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും റോ​ഡ് പു​റ​മ്പോ​ക്കും, കാ​ന​ക​ളും കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി പ​ല​വ​ട്ടം പ​രാ​തി ഉ​യ​ർ​ന്നെ​ങ്കി​ലും കൈ​യേ​റ്റ​ക്കാ​രെ​ഒ​ഴി​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡി​ന്‍റെ ഇ​രു ഭാ​ഗ​ങ്ങ​ളി​ലും കൈ​യേ​റ്റ​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ഇ​ൻ​ഫോ പാ​ർ​ക്ക്റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി​രു​ന്നു.

ഐ ​ടി ജീ​വ​ന​ക്കാ​രി സ്വ​കാ​ര്യ ബ​സി​ടി​ച്ച് മ​രി​ച്ച​തോ​ടെ ഉ​യ​ർ​ന്ന ക​ന​ത്ത ജ​ന​രോ​ഷ​മാ​ണ് റോ​ഡ് കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്.

കൈ​യേ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ർ​വേ വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ട​ന​ടി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.

22 വ​ർ​ഷം മു​ൻ​പ് ഇ​ൻ​ഫോ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ൾ കാ​ക്ക​നാ​ട് ഐ​എം​ജി മു​ത​ൽ ഇ​ട​ച്ചി​റ വ​രെ​യു​ള്ള റോ​ഡി​ന് ന​ല്ല വീ​തി​യും വ​ശ​ങ്ങ​ളി​ൽ കാ​ന​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു.

വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​നാ​യാ​സം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യും​വി​ധം വി​ശാ​ല​മാ​യ പാ​ത​യും അ​ന്ന് ഉ​ണ്ടാ​യി​രു​ന്നു. കാ​ല​ക്ര​മേ​ണ റോ​ഡ് പു​റ​മ്പോ​ക്കു​ക​ൾ കൈ​യേ​റി അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ പെ​രു​കി. വ​ൻ​കി​ട സ്വ​കാ​ര്യ കെ​ട്ടി​ട നി​ർ​മാ​താ​ക്ക​ൾ കൈ​യേ​റി ടൈ​ലു​ക​ൾ പാ​കി പാ​ർ​ക്കിം​ഗ് ഏ​രി​യ ആ​ക്കി മാ​റ്റി​യ റോ​ഡ് പു​റ​മ്പോ​ക്ക് ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​ന്നെ തു​ട​ർ​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ച​ങ്ങ​ല കൊ​ണ്ട് ബ​ന്ധി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണ ക​മ്പ​നി ഇ​പ്പോ​ഴും കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​ണ്.
റോ​ഡ് പു​റ​മ്പോ​ക്ക് കൈ​യേ​റി​യ​വ​ർ സ​ർ​ക്കാ​ർ ഭൂ​മി വ്യാ​പ​ക​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി മ​തി​ൽ നി​ർ​മി​ച്ച​തും വി​വാ​ദ​മാ​യി​ട്ടു​ണ്ട്. അ​പ​ക​ട മ​ര​ണ​ങ്ങ​ൾ പെ​രു​കു​ന്ന​ത് പ​തി​വാ​യ​തോ​ടെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും ഐ​ടി ജീ​വ​ന​ക്കാ​രും രം​ഗ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

സ​ർ​വേ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ലു​ട​ൻ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ക്കാ​ർ​ക്ക് ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കും. ഒ​ഴി​യാ​ത്ത​വ​രെ റ​വ​ന്യൂ ന​ട​പ​ടി​ക​ളി​ലൂ​ടെ ഒ​ഴി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

Tags : road encroachments Nattuvishesham DistrictNews

Recent News

Corehub Up