വിദ്യാർഥി സംരംഭക സമ്മിറ്റിൽ പങ്കെടുത്തവർ.
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സംരംഭക ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥി സംരംഭകരെ ആദരിക്കുന്നതിനും വിദ്യാർഥികളിൽ നൂതന ചിന്തകളും നൈപുണ്യങ്ങളും വളർത്തുന്നതിനും വിദ്യാർഥി സംരംഭക സമ്മിറ്റ് സംഘടിപ്പിച്ചു.
ചെറിയ പ്രായത്തിൽ തന്നെ വിവിധ കമ്പനികളുടെ സിഇഒ സ്ഥാനം വഹിക്കുകയും ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലൂടെ മികച്ച മാതൃകയാവുകയും ചെയ്ത പൂർവ വിദ്യാർഥി ശ്രാവൺ നാരായണൻ വിദ്യാർഥികളുമായി സംവദിച്ചു. പൂർവ വിദ്യാർഥികളായ ഗൗതം കൃഷ്ണ, ടോം ജോസഫ് എന്നീ യുവ സംരംഭകരും പങ്കെടുത്തു. ഗിഫ്റ്റിംഗ് ബിസിനസ്, ഡിജിറ്റൽ സേവനങ്ങൾ, കണ്ടന്റ് ക്രിയേഷൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ നൂതന സംരംഭങ്ങൾ നടത്തിവരുന്ന സ്കൂളിലെ വിദ്യാർഥികളെ പ്രത്യേകമായി ആദരിച്ചു.
വിദ്യാർഥികൾക്കായി ബിസിനസ് ഐഡിയ കോമ്പറ്റീഷനും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ, പ്രിൻസിപ്പൽ കെ. ബിനോയ്, പിടിഎ പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ, മദർ പിടിഎ പ്രസിഡന്റ് ഷിജിമോൾ മൂലക്കാട്ട്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജ്യോതിസ് സിറിയക് എന്നിവർ പ്രസംഗിച്ചു.
Tags :