ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിശ്വാസ് ഇന്ത്യ സംഘടിപ്പിച്ച ജില്ലാതല കുട്ടികളുടെ പാർലമെന്റ് മത്സരത്തിന്റെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാ
പാലക്കാട്: ലഹരി ഉപയോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വളർച്ചപോലും മുരടിപ്പിക്കുമെന്നും ലഹരി ഉപയോഗത്തിനെതിരേ വിദ്യാർഥികൾ അണിനിരക്കണമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്റർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാതല കുട്ടികളുടെ പാർലമെന്റ് മത്സരത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ 11, 12 ക്ലാസ് വിദ്യാർഥികൾക്കായി നടത്തിയ മത്സരങ്ങളിൽ ഒന്നാംസ്ഥാനം കൊല്ലങ്കോട് ശ്രീനാരായണ പബ്ലിക് സ്കൂളിലെ കെ.സി. ശ്രേയയും രണ്ടാംസ്ഥാനം പെരിങ്ങോട്ടുകുറിശി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഫായ്ഹ പ്രവീണും മൂന്നാംസ്ഥാനം കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ജി. ഫിദലും കരസ്ഥമാക്കി.
ബേസിൽ ഷിബു, മുഹമ്മദ് ഇഷാ, കെ. ചന്ദന, ഫാത്തിമ സന, കെ. തുഷാര ബാബുരാജ് എന്നിവർ ആശ്വാസ സമ്മാനങ്ങൾക്ക് അർഹരായി.
സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ വിശ്വാസ് വൈസ് പ്രസിഡന്റ് ബി. ജയരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ.പി. പ്രേംനാഥ്, എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സജീവൻ, അസിസ്റ്റന്റ് എഡ്യുക്കേഷൻ ഓഫീസർ പി.പി. രമേശ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ കൃഷ്ണനുണ്ണി, പൊലിസ് സബ് ഇൻസ്പെക്ടർമാരായ യു. മനോജ്, ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
വിശ്വാസ് നിയമവേദി കണ്‍വീനർ അഡ്വ.കെ. വിജയ മത്സരങ്ങൾ നിയന്ത്രിച്ചു. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എൻ. രാഖി സ്വാഗതവും വിശ്വാസ് സെക്രട്ടറി എം. ദേവദാസൻ നന്ദിയും പറഞ്ഞു .
Tags : Students must unite against Nattuvishesham DistrictNews