പ്രഫ. ഡോ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
തളിപ്പറമ്പ്: തളിപ്പറന്പ് മണ്ഡലത്തിൽ വിദ്യാഭ്യാസ പദ്ധതിയായി നടപ്പാക്കുന്ന ചേഞ്ചിൽ 25 വിദ്യാർഥികളുടെ സിവിൽ സർവീസ് പഠനാവശ്യത്തിനായി 25 ലക്ഷം നീക്കി വച്ച് ടി.കെ.ഗോവിന്ദൻ എംഎൽഎ. സിവിൽ സർവീസിൽ വിദ്യാർഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നതിനായാണ് ഈ തുക ഉപയോഗിക്കുക.
ഒന്പതു മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫഡോ. കെ.കെ. സാജു ഉദ്ഘാടനം ചെയ്തു. ടി കെ ഗോവിന്ദൻഎം എൽ എ അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും ടെക്നോളജി ഡീനുമായ ഡോ. എം. ബിസന്തോഷ് കുമാർ പ്രഭാഷണം നടത്തി. പാത്ത് വേയ്സ് അക്കാഡമി ഡയറക്ടർ ഗീവർഗീസ് കോഴ്സിനെക്കുറിച്ചു വിശദീകരിച്ചു. കെ.വി.ടി മുസ്തഫ പ്രസംഗിച്ചു.
Tags :