x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ര​ഷേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​വേ​ശം പ​ക​ര്‍​ന്ന് അധ്യാ​പ​ക​ര്‍

വെബ് ഡെസ്ക്
Published: August 2, 2026 10:14 PM IST | Updated: August 2, 2026 10:14 PM IST

രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ലെ ഫ്ര​ഷേ​ഴ്സ് ദി​നാ​ഘോഷം

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ക​ലാ​ല​യ​ത്തി​ലെ ഫ്ര​ഷേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ആ​വേ​ശം പ​ക​ര്‍​ന്ന് അ​ധ്യാ​പ​ക​ര്‍. കൂ​ടെ കൂ​ളിം​ഗ് ഗ്ലാ​സ് ധ​രി​ച്ച് മാ​സ് ചു​വ​ടു​ക​ളു​മാ​യി പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍ കൂ​ടി എ​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഇ​ര​ട്ടി മ​ധു​രം. ന​വാ​ഗ​ത​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ വേ​ദി​യി​ല്‍ മ​റ്റ് അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം പ്രി​ന്‍​സി​പ്പ​ല്‍ ത​ക​ര്‍​പ്പ​ന്‍ ഡാ​ന്‍​സ് ക​ളി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ന്‍ ആ​ര്‍​പ്പു​വി​ളി​ക​ളു​മാ​യി ഒ​പ്പം ചേ​ര്‍​ന്ന​തോ​ടെ കാ​മ്പ​സ് ഒ​ന്നാ​കെ ആ​ഘോ​ഷ​ക്ക​ട​ലാ​യി മാ​റി.

പ്രി​ന്‍​സി​പ്പ​ലും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ സ്‌​നേ​ഹ​ത്തി​ന്‍റെ​യും സു​ഹൃ​ദ്ബ​ന്ധ​ത്തി​ന്‍റെ​യും നേ​ര്‍​ക്കാ​ഴ്ച​യാ​യി മാ​റി​യ ഈ ​ഡാ​ന്‍​സ് വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും വ​ന്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്.

കോ​ള​ജി​ലെ ബ​യോ​ടെ​ക്‌​നോ​ള​ജി വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ന്‍ സു​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍​ന്ന എ​ക്‌​സ്ട്രാ ക​രി​ക്കു​ല​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​ള​ജി​ല്‍ സ​ജീ​വ​മാ​യി ന​ട​ന്നു​വ​രു​ന്നു.

Tags : Nattuvishesham Districtnews Day celebrations

Recent News

Corehub Up