ഒന്നാം സ്ഥാനം നേടിയ തലശേരി കോളജ് ഓഫ് നഴ്സിംഗ് ടീം.
തലശേരി: മേരാ യുവ ഭാരത് കേരളം സംഘടിപ്പിച്ച 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്' സംസ്ഥാനതല മൈം മത്സരത്തിൽ തലശേരി കോളജ് ഓഫ് നഴ്സിംഗ് എൻഎസ്എസ് യൂണിറ്റിന് ഒന്നാം സ്ഥാനം. മയക്കുമരുന്നിനെതിരായ ശക്തമായ സന്ദേശം മൈമിലൂടെ അവതരിപ്പിച്ചാണ് വിദ്യാർഥികൾ ഈ നേട്ടം കൈവരിച്ചത്. സ്വാതി പ്രദീപ്, സി.എൻ. അനുനന്ദ, പി.സി. ആദിത്യ, എസ്. ആസാദ്, ആൽഡ്രിൻ സോജി, വി.എസ്. ഷാരോൺ, ആൻജലോ വിൽസൺ എന്നിവരടങ്ങിയ സംഘമാണ് മത്സരത്തിൽ പങ്കെടുത്തത്.
തൃശൂരിലെ സെന്റ് തോമസ് കോളജിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സംഘത്തിന് ഷീൽഡും 20,000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും ലഭിച്ചു. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ സംഘം ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് യാത്രതിരിക്കും.
Tags : Nattuvishesham DistrictNews DeepikaNews Competition