x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​ലാ​റി​ന്‍റെ​യും ചെ​മ്പൈ​യു​ടെ​യും സം​ഭാ​വ​ന​ക​ൾ അ​മൂ​ല്യം: സി.​പി.​ജോ​ൺ


Published: June 17, 2026 06:37 AM IST | Updated: June 17, 2026 06:37 AM IST

തി​രു​വ​ന​ന്ത​പു​രം: സം​ഗീ​ത ലോ​ക​ത്തെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് വ​യ​ലാ​റി​ന്‍റെയും ചെ​മ്പൈ​യു​ടെ​യു​മെ​ന്നും ആ ​സം​ഭാ​വ​ന​ക​ൾ അ​മൂ​ല്യ​മാ​ണെ​ന്നും മ​ന്ത്രി സി.​പി.​ജോ​ൺ അഭിപ്രായപ്പെട്ടു. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്ക‌ാ​രി​ക വേ​ദി​യും ചെ​മ്പൈ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​യ​ലാ​ർ രാ​മ​വ​ർമ പ​ഞ്ച​ദി​ന സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാംദി​ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ശ്രീ​വ​രാ​ഹം അ​യോധ്യ ന​ഗ​ർ ചെ​മ്പൈ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെയ്യുകയായിരുന്നു മ​ന്ത്രി.

അ​ന​ശ്വ​ര​നാ​യ വ​യ​ലാ​റി​ന്‍റെ ക​ലാ ലോ​ക​ത്തെ സം​ഭാ​വ​ന​ക​ൾ പു​തു​ത​ല​മു​റ പ​ഠ​ന വി​ഷ​യ​മാ​ക്കേ​ണ്ട​താ​ണ്. വ​യ​ലാ​റി​ന്‍റെ ഗാ​ന​ങ്ങ​ൾ മ​ല​യാ​ളി​ക്ക് ല​ഭി​ച്ച വ​ലി​യ സ​മ്മാ​ന​മാ​ണെ​ന്നും സി.​പി.​ജോ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ 50-ാമ​ത് ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ച​ദി​ന സം​ഗീ​തോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്‌​കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ.​ജി.​രാ​ജ്മോ​ഹ​ൻ അ​ധ്യ ക്ഷ ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നി​യ​മ​സ​ഭ മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. മു​ൻ മേ​യ​ർ അ​ഡ്വ.​കെ.​ച​ന്ദ്രി​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ന്ന​ണി ഗാ​യി​ക അ​രു​ന്ധ​തി, ഡോ. ​പ്ര​മോ​ദ് പ​യ്യ​ന്നൂ​ർ, സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ, ശ്രീവ രാ​ഹം കൗ​ൺ​സി​ല​ർ ആ​ർ. മി​നി, മു​ക്കം​പാ​ല​മ്മൂ​ട് രാ​ധാ​കൃ​ഷ്ണ​ൻ, വ​യ​ലാ​ർ സിം​ഗേ​ഴ്‌​സ് ഗ്രൂ​പ്പ് ര​ക്ഷാ​ധി​കാ​രി ഷീ​ല ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​മ്പൈ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി സി. ​നീ​ല​ക​ണ്ഠ​ൻ സ്വാ​ഗ​ത​വും വ​യ​ലാ​ർ രാ​മ​വ​ർ​മ സാം​സ്‌​കാ​രി​ക വേ​ദി ക​ൺ​വീ​ന​ർ ജി.​വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്നു ഡി.​ആ​ർ. ഭ​ര‌​ത് കൃ​ഷ്‌​ണ, ബി. ​വൈ​ഷ്‌​ണ​വ്, സൗ​ര​വ് പി. ​വ​ർ​മ പ​ന്ത​ളം എ​ന്നി​വ​രു​ടെ സം​ഗീ​താ​ർ​ച്ച​ന​യും ന​ട​ന്നു.

Tags : nattu vishesham contributions Vayalar and Chembai

Recent News

Corehub Up