ടിക്കറ്റ് വിതരണോദ്ഘാടനം നാടക നടന് ഡി. മൂക്കന് നിര്‍വഹിക്കുന്നു.
മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തൊടുപുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഏഴാമത് സംസ്ഥാന നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. പി.ആര്. ബിനോയി അധ്യക്ഷത വഹിച്ചു.
നാടകനടന്‍ ഡി. മൂക്കന്, ഗ്രന്ഥശാല പ്രവര്ത്തകന് എ.പി. കാസിമിന് ടിക്കറ്റ് നല്കി ഉദ്ഘാടനം ചെയ്തു.
മുന്‍കാല നാടകനടന്‍ തൊടുപുഴ ചാക്കപ്പന്, അഡ്വ. നീറണാല്‍ ബാലകൃഷ്ണന്, ടി.ബി. അജീഷ്കുമാര്‍, കെ.സി. സുരേന്ദ്രന്, പി.ആര്. വിശ്വന്, പി.വി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Theatre Nattuvishesham Districtnews