x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു​ഡി​എ​ഫ് ഉ​ജ്വ​ല വി​ജ​യം നേ​ടും: കെ.​സി.​ ജോ​സ​ഫ്


Published: November 2, 2025 07:03 AM IST | Updated: November 2, 2025 07:03 AM IST

ഐ​എ​ന്‍ടി​യു​സി റീ​ജ​ണ​ല്‍ ക​മ്മി​റ്റി ച​ങ്ങ​നാ​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ക​ണ്‍വ​ന്‍ഷ​ന്‍ മു​ന്‍ മ​ന്ത്രി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​രെ​ഞ്ഞെ​ടു​പ്പി​ലും അ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്ന് കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ കെ.​സി. ജോ​സ​ഫ്. ഐ​എ​ന്‍ടി​യു​സി റീ​ജ​ണ​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ണ്‍വ​ന്‍ഷ​നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫി​ന് ന​ല്‍കി​യ സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. റീ​ജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​സി​സി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ‍, പി.​എ​ച്ച്. നാ​സ​ര്‍, ബാ​ബു കോ​യി​പ്പു​റം, ജി​ജി പോ​ത്ത​ന്‍, ബെ​ന്നി ജോ​സ​ഫ്, പി.​എ​ച്ച്. അ​ഷ​്റ​ഫ്, ജോ​ബ് വി​രു​ത്തി​ക​രി, കു​ഞ്ഞു​മോ​ന്‍ പു​ളി​മൂ​ട്ടി​ല്‍, അ​ഡ്വ. അ​നൂ​പ് വി​ജ​യ​ന്‍, സോ​ജി മാ​ട​പ്പ​ള്ളി, എ​ല്‍സ​മ്മ ജോ​ബ്, ഡെ​ന്നീ​സ് ജോ​സ​ഫ്, എം.​എ. സ​ജാ​ദ്, സെ​ബാ​സ്റ്റ്യ​ന്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ദി​രാഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​വും മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ജ​ന്മ​ദി​ന​വും അ​നു​സ്മ​രി​ച്ചു. 15 മു​തി​ര്‍ന്ന തൊ​ഴി​ലാ​ളി​ക​ളെ ഫി​ലി​പ്പ് ജോ​സ​ഫ് ആ​ദ​രി​ച്ചു. യൂ​ണി​യ​നി​ലേ​ക്കു​വ​ന്ന ഫൈ​സ​ലി​നെ അം​ഗ​ത്വം ന​ല്‍കി സ്വീ​ക​രി​ച്ചു.

Tags : K.C. Joseph Local News Kottayam Nattuvishesham

Recent News

Corehub Up