യുഡിഎഫ് മാടപ്പള്ളി മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് മുന്‍മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
മാടപ്പള്ളി: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹ നടപടികള്ക്കുമെതിരേയും ബി ജെപിയുടെ വര്ഗീയഫാസിസത്തിനെതിരേയും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമെന്നും യുഡിഎഫ് ചരിത്രവിജയം നേടുമെന്നും മുന്‍മന്ത്രി കെ.സി. ജോസഫ്.
മാടപ്പള്ളി മണ്ഡലം കണ്‍വന്‍ഷനും സ്ഥാനര്‍ഥികളുടെ പ്രഖ്യപാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയര്മാന് ബാബു കുരീത്ര അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.ജെ. ലാലി, ജോഷി ഫിലിപ്പ്, മുഹമ്മദ് സിയാ, വിനു ജോബ്, ആന്റണി കുന്നുംപുറം,
കെ.എ. ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, പി.എം. മോഹനന് പിള്ള, ഏലിക്കുട്ടി തോമസ്, കെ. സുരേന്ദ്രനാഥപ്പണിക്കര്, അപ്പച്ചന്‍കുട്ടി കപ്യാരുപറമ്പില്‍, ഷെരീഫ്, പി.എം. ഷഫീക് എന്നിവര്‍ പ്രസംഗിച്ചു.