വടക്കഞ്ചേരി പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന പരിപാടിയിൽ പി.പി. സുമോദ് എംഎൽഎ ട്രോഫികൾ സമ്മാനിക്കുന്നു.
വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മാനദാന പരിപാടി പി.പി. സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശികല ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ ബി. മഞ്ജുള, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികവല്ലി ടീച്ചർ മെംബർമാരായ ദിനേശ് കുമാർ, പി. ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി ഐ.ബി. ഷൈനി, അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ഉമ്മർ ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. വള്ളിയോട് മിച്ചാരംകോട് സൗഹൃദ ക്ലബ് ഓവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.
Tags : Vadakkenchery Panchayat Keralolsavam Nattuvishesham DistrictNews