x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​മ​നി​ധി ഓ​ഫി​സു​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ് ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: November 6, 2026 02:20 AM IST | Updated: November 6, 2026 02:20 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: പ്രോ​ജ​ക്ട് സീ​റോ​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ജി​ല്ല​യി​ലെ തൊ​ഴി​ൽ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക്ഷേ​മ​നി​ധി ഓ​ഫി​സു​ക​ളി​ൽ ന​ട​ത്തി​യ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി.ക​ണ്ണൂ​രി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഫ​ണ്ട് ഓ​ഫി​സ്, ബീ​ഡി ആ​ൻ​ഡ് സി​ഗാ​ർ തൊ​ഴി​ലാ​ളി, ത​യ്യ​ൽ തൊ​ഴി​ലാ​ളി, ചു​മ​ട്ടു​തൊ​ഴി​ലാ​ളി, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി, ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് എ​ന്നീ ക്ഷേ​മ​നി​ധി​ഫ​ണ്ട് ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ വി​ജി​ല​ൻ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നും തൊ​ഴി​ലു​ട​മ​ക​ളി​ൽ​നി​ന്നും പി​രി​ച്ചെ​ടു​ക്കു​ന്ന തു​ക കൃ​ത്യ​സ​മ​യ​ത്ത് അ​താ​ത് ക്ഷേ​മ​നി​ധി അ​ക്കൗ​ണ്ടു​ക​ളി​ൽ അ​ട​യ്ക്കാ​തെ വ​ക​മാ​റ്റി വൈ​കി​പ്പി​ക്ക​ൽ, അ​ന​ർ​ഹ​ക്ക് പെ​ൻ​ഷ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചി​ല ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​രി​ച്ച​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി പെ​ൻ​ഷ​ൻ തു​ക തു​ട​ർ​ന്നു ത​ട്ടി​യെ​ടു​ത്ത​താ​യു​ള്ള സം​ശ​യ​വു​മു​ണ്ട്.

തൊ​ഴി​ലാ​ളി​ക്ക് വി​വി​ധ ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ളും 60 വ​യ​സി​ന് ശേ​ഷം ല​ഭി​ക്കേ​ണ്ട പെ​ൻ​ഷ​നും കു​ടി​ശി​ക​യാ​യ​ത്, കെ​ട്ടി​ട തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ മാ​സം​തോ​റും നി​ശ്ചി​ത തു​ക അ​ട​ച്ച് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​ത് തുടങ്ങിയവ സം​ബ​ന്ധി​ച്ചും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.
ക​ണ്ണൂ​ർ യൂ​ണി​റ്റ് വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി എം.​ടി. ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ10.30 മു​ത​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന വൈ​കു​ന്നേ​രം വ​രെ നീ​ണ്ടു.

ക്ഷേ​മ​നി​ധി ഓ​ഫീ​സു​ക​ളി​ലെ ക്ര​മ​ക്കേ​ടും അ​ഴി​മ​തി​യും ക​ണ്ടെ​ത്താ​ൻ ഓ​പ്പ​റേ​ഷ​ൻ വെ​ൽ​ഫെ​യ​ർ ഫ​ണ്ട് എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലും പ​രി​ശോ​ധ​ന ന​ട​ന്ന​ത്.ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​എ. ബി​നു​മോ​ഹ​ൻ, സു​നി​ൽ​കു​മാ​ർ, അ​നീ​ഷ്, ബി.​എ​സ്. ബാ​വി​ഷ് , നൗ​ഫ​ൽ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up