ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ പതിവായുണ്ടാകുന്ന ഗതാഗതക്കുരുക്ക്.
ചിറ്റൂർ: ആശുപത്രി ജംഗ്ഷനിൽ വർധിച്ചു വരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. ഗോപാലപുരം, നല്ലേപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഒന്നിക്കുന്നത് ഈ ജംഗ്ഷനിൽനിന്നാണ്.സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി മഞ്ഞ ലൈറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്.
വേഗത കുറയ്ക്കാനാണ് ഈ നിയന്ത്രണമെങ്കിലും വാഹനങ്ങളുടെ വേഗതയ്ക്കു വലിയ കുറവൊന്നുമില്ല. പലസമയത്തും വലിയ ഗതാഗതക്കുരുക്കും ജംഗ്ഷനിൽ അനുഭവപ്പെടാറുണ്ട്. തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് ആംബുലൻസുകൾ ഏറെ പണിപ്പെട്ടാണ് വന്നുപോകുന്നത്.
തൊട്ടടുത്തുതന്നെ ബസ് സ്റ്റോപ്പും കൂടി ആയതോടെ ഏതുസമയവും ഗതാഗതക്കുരുക്ക് രൂക്ഷമാകും. നിർത്തലാക്കിയ പൊലിസ്, ഹോംഗാർഡ് സേവനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags :