രാജേന്ദ്രൻ കാട്ടുപന്നികൾ നശിപ്പിച്ച കപ്പത്തോട്ടത്തിൽ.
ചെറുപുഴ: ചെറുപുഴ മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം ശമനമില്ലാതെ തുടരുന്നു. ചെറുപുഴ - തിരുമേനി മെക്കാഡം റോഡരികിൽ കോക്കടവിൽ കപ്പത്തോട്ടം നശിപ്പിച്ചു. കോക്കടവിലെ തെക്കനാട്ട് രാജേന്ദ്രന്റെ കപ്പത്തോട്ടമാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കാറായ കപ്പകളാണ് തിന്നും കുത്തിയിളക്കിയും നശിപ്പിച്ചത്. കാട്ടുപന്നിൾ കയറാതിരിക്കാൻ തോട്ടത്തിനു ചുറ്റുമായി തുണി കൊണ്ട് വേലി കെട്ടിയിരുന്നെങ്കിലു കാട്ടുപന്നികൾ കടന്നു കയരുകയായിരുന്നു.
തുടർ കൃഷിക്കായി നടാൻ തണ്ട് പോലും ബാക്കിവെക്കാത്ത തരത്തിലാണ് പന്നിക്കൂട്ടം കപ്പചെടികൾ നശിപ്പിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞു.
Tags :