x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​ക്ക​ൾ റ​ബ​ർകൃഷിയി​ലേ​ക്ക് ക​ട​ന്നു​വ​ര​ണം: റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ

വെബ് ഡെസ്ക്
Published: November 11, 2026 10:03 PM IST | Updated: November 11, 2026 10:03 PM IST

ക​ർ​ഷ​ക​സം​ഗ​മം റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. ഹ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: പു​തി​യ ത​ല​മു​റ​യെ​യും യു​വാ​ക്ക​ളെ​യും റ​ബ​ർ​കൃ​ഷി​യി​ലേ​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലേ​ക്കും ആ​ക​ർ​ഷി​ക്കാ​ൻ റ​ബ​ർ ബോ​ർ​ഡ് സ​മ​ഗ്ര പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് റ​ബ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. ഹ​രി. ചി​റ​ക്ക​ട​വ് മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി റീ​ജ​ണ​ൽ ഓ​ഫീ​സു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച റ​ബ​ർ ക​ർ​ഷ​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ടാ​പ്പിം​ഗി​നെ മാ​ന്യ​മാ​യ തൊ​ഴി​ൽ സം​വി​ധാ​ന​മാ​ക്കി മാ​റ്റി യു​വാ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​മെ​ന്നും ഉ​ത്പാ​ദ​ക​സം​ഘ​ങ്ങ​ൾ വ​ഴി തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നൊ​പ്പം തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ന​ൽ​കു​ന്ന സം​വി​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റ​ബ​ർ​വി​ല 300 രൂ​പ ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും താ​ങ്ങു​വി​ല ഉ​യ​ർ​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ചി​റ​ക്ക​ട​വ് മാ​തൃ​കാ ആ​ർ​പി​എ​സ് സെ​ക്ര​ട്ട​റി ഷാ​ജി​മോ​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് പ്രൊ​ഡ​ക്‌​ഷ​ൻ ക​മ്മീ​ഷ​ണ​ർ ഡോ. ​ടി. സി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ടോ​ണി മൈ​ക്കി​ൾ, വി.​എ​ൻ. കൃ​ഷ്ണ​പി​ള്ള, കെ.​എ​സ്. ജോ​സ​ഫ്, തോ​മ​സ് സേ​വ്യ​ർ, പി.​എ​ൻ. റെ​ജി​മോ​ൻ, റീ​ജ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സാ​ലി​ക്കു​ട്ടി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Rubber Board Chairman Nattuvishesham Districtnews

Recent News

Corehub Up