പുരസ്കാരങ്ങള് നിരവധി 2018-ല് മംഗോളിയയില് നടന്ന ചാമ്പ്യന്ഷിപ്പിലും ദേശീയ മത്സരത്തിലും വെള്ളി മെഡല് സ്വന്തമാക്കി. 2019 ലും സംസ്ഥാന മത്സരത്തില് സ്ട്രോംഗ് വിമന് പട്ടവും, നാഷണല് ചാമ്പ്യന്ഷിപില് സബ് ജൂനിയര് വിഭാഗത്തിലും റിക്കാര്ഡ് നേടി. കസഖ്സ്താനില് നടന്ന ഏഷ്യന് ക്ലാസിക് പവര്ലിഫ്റ്റിംഗ് ചാമ്പ്യന്ഷിപ്പില് മൂന്ന് വെങ്കലവും ഒരു വെള്ളിയും കരസ്ഥമാക്കി. വേള്ഡ് ഗെയിംസില് പങ്കെടുക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് അര്ച്ചന പറയുന്നു.
കുടുംബത്തിന്റെ പിന്തുണ അര്ച്ചനയുടെ വിജയത്തിനു പിന്നില് കുടുംബത്തിന്റെ പൂര്ണ പിന്തുണയുണ്ട്. കാക്കനാട് അത്താണിയിലാണ് താസമം. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന് സുരേന്ദ്രനും വീട്ടമ്മയായ അമ്മ സന്ധ്യയും ചേച്ചി അശ്വതിയും അടങ്ങുന്നതാണ് അര്ച്ചനയുടെ കുടുംബം.