ഫാം ടൂറിസത്തിലൂടെ മോര്‍പ്പാളയില്‍ ഫാം ഫ്രഷ്
ഫാം ടൂറിസത്തിലൂടെ മോര്‍പ്പാളയില്‍ ഫാം ഫ്രഷ്
Friday, August 30, 2019 4:49 PM IST
ഇടുക്കി കാല്‍വരിമൗണ്ടിലെ മോര്‍പ്പാളയില്‍ ഫാം ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. കാര്‍ഷികകാഴ്ചകളും ഹൈറേഞ്ചിന്റെ മനോഹാര്യതയും എല്ലാം ഒരുമിക്കുന്ന ഫാം ടൂറിസം കേന്ദ്രം. സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഒക്കെയുള്ള സൗകര്യവും ഫാമിനെ വ്യത്യസ്തമാക്കുന്നു. ഫാം ഉടമയായ ഭര്‍ത്താവിനൊപ്പം കൃഷിയില്‍ എങ്ങനെ തന്റെ സാന്നിധ്യം പ്രയോജനപ്പെടുത്താമെന്നു ചിന്തിച്ച വീട്ടമ്മയാണ് കാല്‍വരിമൗണ്ട് ഏഴേക്കറിലെ ഡയാന. ഭര്‍ത്താവ് ഷിബുവിനൊപ്പം അഞ്ചുവര്‍ഷം മുമ്പാണ് ഡയാന കൃഷിയില്‍ സജീവമാകുന്നത്. കൃഷിയിടത്തിലെ ഉത്പന്നങ്ങളില്‍ മൂല്യവര്‍ധന നടത്തി വിപണനം ചെയ്തായിരുന്നു പരീക്ഷണം. ഇത് വിജയിച്ചു. മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിലൂടെ എങ്ങനെ സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കാമെന്നു കാണിച്ചുതരികയാണിന്ന് ഡയാന. മൂല്യവര്‍ധനയിലൂടെ ഇരുപതിലേറെ ഉത്പന്നങ്ങള്‍ ഉണ്ടാക്കി സ്വന്തം ഫാമിലൂടെ തന്നെ വില്‍ക്കുന്നു. ഇതിലൂടെ ഒരു വര്‍ഷം ഈ വീട്ടമ്മ സമ്പാദിക്കുന്നത് പത്തു ലക്ഷത്തിലേറെ രൂപയാണ്.

കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞപ്പോഴാണ് മൂല്യവര്‍ധന രീതി പരീക്ഷിക്കാമെന്നു തോന്നിയത്. ഫാമിലെ തന്നെ ഒരുഭാഗം ഷോപ്പിനായി മാറ്റിവച്ചു. അടുക്കളയിലെ രുചിക്കൂട്ടുകളെക്കുറിച്ച് കൂടുതലറിയാവുന്ന ഡയാന, ആരോഗ്യദായകമായ രുചിക്കൂട്ടുകള്‍ സ്വന്തം നാട്ടുകാര്‍ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്പന്നനിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വില്‍പന വളരെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വാങ്ങിയവര്‍ നല്‍കിയ പ്രചാരണം കൊണ്ട് വില്‍പന വര്‍ധിച്ചു. ഇന്ന് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയാത്തത്ര ഡിമാന്‍ഡുണ്ട്. പ്രകൃതിദത്തമായി സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്ന വിളകളുടെ ഉത്പന്നങ്ങള്‍ മാത്രമാണ് 'മോര്‍പ്പാളയില്‍ ഫാം ഫ്രഷ്'എന്ന പേരില്‍ വില്‍പന നടത്തുന്നത്.

മസാല ലീഫ് എന്ന പേരില്‍ ബം ഗാളികള്‍ കറികള്‍ക്ക് ഉപയോഗിക്കു ന്ന ഒന്നാണ് എടന ഇല. ഇത് ഉണക്കി അമ്പതു ഗ്രാം വീതമുള്ള കവറുകളാക്കുന്നു. ഒന്നിനു മുപ്പതുരൂപ ലഭിക്കും. ഇതോടൊപ്പം രാമച്ചത്തിന്റെ അഞ്ചോ ളം ഉത്പന്നങ്ങള്‍, തേന്‍, സര്‍വസുഗ ന്ധി ഇലയുടെ പൊടി, കാപ്പി, മസാലച്ചായ, വെള്ളയും കറുപ്പും കുരുമുളക്, കുടംപുളി, വാളംപുളി, മഞ്ഞള്‍ പ്പൊടി, കറുവാപ്പട്ട, ചുക്ക്, ഗ്രാമ്പൂ തുടങ്ങിയവയെല്ലാം കവറുകളിലാക്കിയാണ് വില്പന. ഏലക്കാപൊളിച്ച് കുരുഎടുത്ത് കവറുകളിലാക്കി വില്‍ ക്കുമ്പോള്‍ തരംതിരിവില്ലാതെ എല്ലാ കായ്കള്‍ക്കും തുല്യവില ലഭിക്കുന്നു. ഗുണമേന്മയുള്ള ഏലയ്ക്കായും ഔ ഷധസസ്യങ്ങളും ഈ ഫാമില്‍ നിന്നു ലഭിക്കും. ഫാം സന്ദര്‍ശിച്ച് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരു ത്തി വാങ്ങിയാല്‍ മതിയെന്നാണ് ഇവരുടെ പോളിസി.

എട്ടേക്കറിലെ പ്രധാന വിള ഏലമാണ്. ഏലത്തിന് തണല്‍ നല്‍കുന്ന പ്ലാവ്, സില്‍വര്‍റോക്ക് തുടങ്ങിയ മരങ്ങളിലെല്ലാം കുരുമുളക് കൊടികള്‍ പടര്‍ത്തിയിരിക്കുന്നു. മുപ്പതു ജാതി മരങ്ങളും ഗ്രാമ്പൂവും പത്തിലേറെ പഴവര്‍ഗച്ചെടികളും വൃക്ഷങ്ങളുമെല്ലാം കൃഷിയിടത്തിലുണ്ട്. ഏലം കഴിഞ്ഞാല്‍ മുഖ്യവിള കാപ്പിയാണ്. രാമച്ചം, സര്‍വ്വസുഗന്ധി, ആടലോടകം, ചെറുള, ചങ്ങലം പരണ്ട, അഞ്ചിനം തുളസികള്‍, പനി-ചുമക്കൂര്‍ക്ക, തിപ്പലി, കയ്യോന്നി, കച്ചോലം, കസ്തൂരി മഞ്ഞള്‍, ബ്രഹ്മി തുടങ്ങി അമ്പതിലേറെ ഔഷധസസ്യങ്ങളെ പ്രത്യേ കം വളര്‍ത്തുന്നുണ്ട്.


ഫാം സന്ദര്‍ശിക്കാനെത്തുന്നവര്‍ ക്ക് ജന്മനക്ഷത്രവൃക്ഷങ്ങളെയും പരിചയപ്പെടാം. സൂര്യപ്രകാശത്തിന്റെ ല ഭ്യത നോക്കിയാണ് ഓരോവിളയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഞ്ഞള്‍, ഇഞ്ചി തുടങ്ങിയവ വൃക്ഷങ്ങളുടെ തണലിലാണ് കൃഷി ചെയ്യുന്നത്. ചാണകവും ഗോമൂത്രവുമാണ് പ്ര ധാന വളം. രാസവളങ്ങളോ കീടനാശിനികളോ കൃഷിയിടത്തില്‍ ഉപയോഗിക്കുന്നില്ല. ഇതിനാല്‍ കൃഷിയിടത്തില്‍ ശുദ്ധമായ അന്തരീക്ഷമാണ്. കൃഷിയിടത്തില്‍ രണ്ടു കുളങ്ങള്‍ ക്ര മീകരിച്ചിരിക്കുന്നു. ഗൗരാമി, കട്‌ല, തിലാപ്പിയ തുടങ്ങിയ മീനുകളാണ് പ്രധാനമായും മാംസത്തിനായി വളര്‍ ത്തുന്നത്. അലങ്കാര മത്സ്യങ്ങളും കുളത്തിലുണ്ട്.

ആവശ്യക്കാര്‍ക്ക് ഇവയെ ചൂണ്ട യിട്ടു പിടിക്കാം. ഇവ അവിടെവച്ച് പാകം ചെയ്തു കഴിക്കണമെങ്കില്‍ പാ ചകക്കാരനും റെഡി. മീന്‍ കിലോ യ്ക്ക് മുന്നൂറു മുതല്‍ നാനൂറു രൂപ വ രെയാണ് ഈടാക്കുന്നത്. കൃത്രിമ തീറ്റയ്ക്കു പുറമെ ചേമ്പ്, കപ്പ തുടങ്ങിയവയുടെ ഇലകളും മീനിന് തീറ്റയായി കൊടുക്കുന്നു. ചെലവു കുറച്ച് വിളവു വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവരീതിയിലാണ് കൃഷിയിടം സംരക്ഷിക്കുന്നത്. നഷ്ടമില്ലാ ത്ത രീതിയില്‍ ഓരോ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും ഇവര്‍തന്നെ വില നിശ്ചയിക്കുന്നു.

വില കൂടുതലാണ് എന്നു പറയുന്നവരോട് ആവശ്യമുള്ളവര്‍ മാത്രം വാങ്ങിയാല്‍ മതിയെന്നാണ് ഡയാനയുടെ മറുപടി. ഗുണവും രുചിയും ഇ ഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാന്‍ പോലും ഉത്പന്നങ്ങളില്ല. നല്ലത് രുചിച്ചറിഞ്ഞാല്‍ ആവശ്യക്കാര്‍ കൃഷിയിടത്തിലെത്തും. മായവും കള്ളവും ചതിയും കര്‍ഷകര്‍ക്കു പാടില്ല. നന്മയുള്ളതും ആരോഗ്യമേകി ജീവന്‍ സംരക്ഷിക്കുന്നതുമാകണം കൃഷിയും കാര്‍ഷിക ഉത്പന്നങ്ങളും.

വിളവു വര്‍ധിപ്പിക്കാന്‍ അമ്പതു തേനീച്ചപ്പെട്ടികള്‍ കൃഷിയിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ഇരുപതു പെട്ടി ചെറുതേനീച്ചകളാണ്. പരാഗണപ്രക്രിയ സുഗമമാക്കുന്നതോ ടൊ പ്പം ഔഷധഗുണമുള്ള തേനും ലഭിക്കുന്നു. ഈച്ചകളെ വര്‍ഷകാലത്ത് സംരക്ഷിക്കണം.

ശാസ്ത്രീയ കാഴ്ചപ്പാടില്‍ വിളകള്‍ ചിട്ടപ്പെടുത്തി പരിപാലിക്കുമ്പോ ള്‍ മികച്ചവിളവു ലഭിക്കും. ഇവയില്‍ മൂല്യവര്‍ധന നടത്തിയാല്‍ ഇരട്ടി നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണ് ഡയാന സ്വന്തം അനുഭവത്തിലൂടെ പറയുന്നത്.

നല്ലത് ഇഷ്‌പ്പെടുന്നവര്‍ ഉറവിടം തേടിവരും. ആരംഭത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിശ്രമം കൊണ്ട് മാറ്റിയെടുത്ത് വിജയം കൈവരിക്കാം. ഓരോ കൃഷിയിടവും ഉത്പാദന കേ ന്ദ്രങ്ങളാകുമ്പോള്‍ ആവശ്യക്കാര്‍ കൂടും. എല്ലാവര്‍ക്കും മികച്ച വരുമാനവും കുറെപേര്‍ക്ക് തൊഴിലും നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഏഴ് സ്ഥിരം ജോലിക്കാരാണ് ഡയാനയുടെ ഫാമിലുള്ളത്. വേര്‍തിരിവില്ലാത്ത ഒരുമ നല്‍കുന്ന മികച്ച വരുമാനത്തിലൂടെ ആരോഗ്യപരമായി ജീ വിക്കുകയാണ് ഡയാനയും ഭര്‍ത്താ വ് ഷിബുവും രണ്ടുമക്കളും.ഫോണ്‍: 8086080983, 9446825810

നെല്ലി ചെങ്ങമനാട്