Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
Previous
Next
Karshakan
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു വാങ്ങിയ സുന്ദരിപശു 'താര്‍പാര്‍ക്കര്‍' ഒരു പെണ്‍കുഞ്ഞിനു ജന്മം നല്കിയതാണിതിനു കാരണം. വെള്ളനിറമുള്ള തള്ളപ്പശുവിന്റെ പാല്‍കുടിച്ചും മനുഷ്യരെക്കാണുമ്പോള്‍ വാലുപൊക്കി ഓടിക്കളിച്ചും നടക്കുന്ന വെള്ള സുന്ദരിപശുക്കുട്ടി ഇതിനകം നാട്ടില്‍ താരമായിക്കഴിഞ്ഞു.
ഒരു വര്‍ഷം മുമ്പ് കൊല്ലത്തെ ഡോ. ഉണ്ണിക്കൃഷ്ണന്റെ ഫാമില്‍ നിന്ന് 70,000 രൂപയ്ക്കാണു ചെനയുള്ള പശുവിനെ വാങ്ങിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയിലും ഗുജറാത്തിലുമൊക്കെ കാണപ്പെടുന്ന പശു ഇനമാണ് താര്‍പാര്‍ക്കര്‍. വൈറ്റ് സിന്ധി എന്നും വിളിപ്പേരുണ്ട്. നാടന്‍പശുക്കളുടെ ഗണത്തില്‍ പാല് ഉത്പാദനം കൂടുതലുള്ളവയാണിവ. ചൂടിനെ അതിജീവിക്കാനുള്ള ശേഷിയിലും ഇവ മുന്‍പന്തിയിലാണ്.
സൗന്ദര്യവും മേനിയഴകും കാരണം മൃഗസംരക്ഷണ മേഖലയിലെ പ്രദര്‍ശനങ്ങളില്‍ താരമാണു താര്‍പാര്‍ക്കര്‍. പ്രസവസമയത്ത് തള്ളപ്പശുവിന്റെ ദേഹം ചാരനിറത്തിലാകും. പിന്നീടിതു വെള്ളക്കളറിലേക്കു മാറുമെന്നും രശ്മി പറയുന്നു.
നാടന്‍പശുവും എ-ടു പാലും
നാടന്‍പശുക്കളുടെ ഗുണമേന്മയേറിയ എ-ടു ഗണത്തില്‍പ്പെടുന്ന പാലിനുവേണ്ടിയാണു രശ്മി നാടന്‍പശു വളര്‍ത്തലിലേക്കു തിരിയുന്നത്. കേരളത്തിലെ നാടന്‍പശുക്കള്‍ ഒന്നോ രണ്ടോ ലിറ്റര്‍ പാലേ നല്‍കൂ. ഇതാണു പാല് കൂടുതല്‍ ലഭിക്കുന്ന ഉത്തരേന്ത്യന്‍ നാടന്‍പശു വളര്‍ത്തലിലേക്കു തിരിയാന്‍ രശ്മിയെ പ്രേരിപ്പിച്ചത്. ഇവ 8-10 ലിറ്റര്‍ പാല് ദിനംപ്രതി ചുരത്തും. രാജസ്ഥാനില്‍ നിന്നാണ് ഈ പശുവിനെ കേരളത്തിലെത്തിച്ചത്.
മരുഭൂമികള്‍ ചുട്ടുപൊള്ളുന്ന വെയിലേറ്റു താണ്ടുന്നവയാണ് താര്‍പാര്‍ക്കര്‍. അതിനാല്‍ മുഴുവന്‍ സമയവും തൊഴുത്തില്‍ തന്നെ കെട്ടിയിട്ടല്ല വളര്‍ത്തുന്നത്. പറമ്പില്‍ കുറച്ചു സമയം വെയിലേറ്റു മേയാന്‍ വിടും.
കൃഷി വീട്ടിലെ കാര്‍ഷിക കാഴ്ചകള്‍
വീടിരിക്കുന്ന സ്ഥലവും തൊട്ടടുത്ത സ്ഥലങ്ങളും കൂട്ടിയുള്ള നാലേക്കറിലെ കൃഷി കാണേണ്ട കാഴ്ചയാണ്. വീടിനെ കൃഷിവീടെന്നു വിശേഷിപ്പിക്കാം. വീടിനു ചുറ്റും വ്യത്യസ്തമായ കാര്‍ഷിക കാഴ്ചകളാണ് രശ്മി ഒരുക്കിയിരിക്കുന്നത്. കയറിച്ചെല്ലുമ്പോള്‍ ഇടത്തുവശത്തായി ഹൈടെക്ക് രീതിയില്‍ തീര്‍ത്ത രണ്ടു തൊഴുത്തുകളിലാണു നാടന്‍പശുക്കളുടെ വിഹാരം. ഒരു തൊഴുത്തില്‍ കേരളത്തിനു പുറത്തു നിന്നുള്ള നാടന്‍ പശുക്കളാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉത്ഭവിച്ച റെഡ് സിന്ധി, സഹിവാള്‍, രാജസ്ഥാനിലെ നാടന്‍പശുവായ റാത്തി, ഗുജറാത്തി സ്വദേശിയായ ഗീര്‍ എന്നീ ശരീരവലിപ്പവും സൗന്ദര്യവുമുള്ള പശുക്കളാണ് ഒരു തൊഴുത്തില്‍. രണ്ടാമത്തേതില്‍ വെച്ചൂര്‍, ചെറുവള്ളി, കപില, കാസര്‍ഗോഡ് കുള്ളന്‍ തുടങ്ങിയ കേരളത്തിലെ ഇനങ്ങളാണ്. ഒന്നു രണ്ടു ലിറ്റര്‍ പാല്‍മാത്രമേ ലഭിക്കൂ എന്നതാണ് ഇവയുടെ പ്രത്യേകത. അപൂര്‍വ കാലിയിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ടിവര്ക്ക്. എ- ടു പാലിനൊപ്പം രോഗപ്രതിരോധശേഷിയും ഇണക്കവും നാടന്‍ പശുക്കളുടെ പ്രത്യേകതകളാണ്.
സമീകൃത തീറ്റക്രമം
സിഒ-3,5, സൂപ്പര്‍നേപ്പിയര്‍ ഇനങ്ങളില്‍പ്പെട്ട പുല്ലുകൃഷി ഒരേക്കറിലുണ്ട്. രാവിലെ അഞ്ചരയ്ക്കു കറവകഴിഞ്ഞാല്‍ സമീകൃത തീറ്റ നല്‍കും. അരി, ഗോതമ്പ്, ഉഴുന്നു തവിടുകള്‍, തേങ്ങാപ്പിണ്ണാക്ക്, ചോളപ്പൊടി, പരുത്തിപ്പിണ്ണാക്ക് എന്നിവ ചേര്‍ന്നതാണു സമീകൃത തീറ്റ. സാധാരണ കാലിത്തീറ്റ കൊടുക്കാറില്ല. പുട്ടുപരുവത്തില്‍ കുഴച്ചു പശു ഒന്നിനു നാലു കിലോ വീതം രാവിലെ ഒമ്പതിനാണു സമീകൃത തീറ്റ നല്‍കുക. പിന്നെ ചാഫ് കട്ടറില്‍ ചെറുതായരിഞ്ഞ പുല്ലും നല്കി പുറത്തിറക്കി കെട്ടും. ഉച്ചകഴിഞ്ഞു രണ്ടാകുമ്പോള്‍ തൊഴുത്തില്‍ കയറ്റും. വെള്ളം കുടിച്ച് പിന്നെ വിശ്രമം. നാലിനാണു രണ്ടാമത്തെ കറവ. ആറിനു മുമ്പ് ബാക്കി പുല്ലും സമീകൃത തീറ്റ വെള്ളം ചേര്‍ത്തും നല്കി ഭക്ഷണം അവസാനിപ്പിക്കും. രാ ത്രി ഭക്ഷണമില്ല. അയവെട്ടലും പാലുത്പാദനവും നടക്കുന്നതിനു വേണ്ടിയാണ് ഈ ഭക്ഷണക്രമീകരണം.
തൊഴുത്തില്‍ നിന്നു വളം
പശുവിനെ കുളിപ്പിക്കുന്ന വെള്ളവും ചാണകവും മൂത്രവുമെല്ലാം ഒരു ടാങ്കിലേക്ക് ഒഴുകിയെത്തുന്നു. ഇതു തെങ്ങിനും തീറ്റപ്പുല്ലിനും കമുകിനും മോട്ടറുപയോഗിച്ച് ഒഴിച്ചു കൊടുക്കും. നാടന്‍പശുവിന്റെ ചാണകം തണലത്തുണക്കി 50 കിലോയ്ക്ക് 300 രൂപ നിരക്കില്‍ വില്‍ക്കുന്നു. ഒരു കിലോ നാടന്‍ പശുവിന്റെ നെയ്യ് 2000 രൂപയ്ക്കാണു വില്‍ക്കുന്നത്. തൈരിന് ലിറ്ററിനു 120 രൂപയുണ്ടങ്കിലും 80 രൂപയ്ക്കാണു നല്‍കുന്നത്.
നെയ്യ് ഉത്പാദനത്തിലെ പുതുമ
തൈരു കടഞ്ഞല്ല ഇവിടെ നെയ്യ് ഉത്പാദനം. ഇങ്ങനെ ചെയ്താല്‍ നെയ്യ്ക്ക് ഒരു കിടുംമ്പിച്ച രുചി വരുമെന്നു രശ്മി പറയുന്നു. പാല് തിളപ്പിച്ച് റഫ്രിജറേറ്ററില്‍ വയ്ക്കും 24 മണിക്കൂറിനുശേഷം അതിന്റെ മുകളിലെ പാട മറ്റൊരു പാത്രത്തിലേക്കു മാറ്റും വീണ്ടും തിളപ്പിച്ച് റഫ്രിജറേറ്ററില്‍ വയ്ക്കും. 24 മണിക്കൂറിനു ശേഷം വീണ്ടും പാട പാലിനു മുകളിലുണ്ടാകും. ഇതുമെടുത്ത് തണുത്ത വെള്ളം കൂട്ടി മിക്സിയില്‍ അടിക്കുമ്പോള്‍ വെണ്ണ പൊങ്ങിവരും. ഇതെടുത്തുരുക്കി നെയ്യുണ്ടാക്കും. ഇത്തരത്തിലുണ്ടാക്കുന്ന നെയ്ക്ക് നല്ല മഞ്ഞനിറ വും സുഗന്ധവുമുണ്ടാകുമെന്നു രശ്മി പറയുന്നു. പാലില്‍ നിന്നു പനീറും ഉണ്ടാക്കുന്നുണ്ട്.
മലബാറി, ബീറ്റല്‍ ആടുകള്‍
മലബാറി, ബീറ്റല്‍ ഇനങ്ങളിലെ 13 ആടുകള്‍ വീടിനു സമീപം തന്നെയുള്ള തൊഴുത്തിലുണ്ട്. ബീറ്റല്‍ ഇനത്തിലെ മുട്ടനുള്ളതിനാല് നാട്ടിലെ ആടുകളുമായി ക്രോസ് ചെയ്യിക്കാന്‍ ധാരാളം ആളുകള്‍ വരുന്നുണ്ട്. ഒരു ബീജാധാനത്തിന് 500 രൂപയാണീടാക്കുന്നത്. ആട്ടിന്കാഷ്ഠം വില്‍ക്കുന്നുമുണ്ട്.
കുള്ളന്‍ തെങ്ങില്‍ മൂന്നാം വര്‍ഷം കുല
പാലക്കാട് മുതലമടയില്‍ നിന്നെത്തിച്ച 115 നാടന്ഹൈബ്രിഡ് തെങ്ങുകള്‍ മൂന്നാം വര്‍ഷം തന്നെ കായ്ച്ചു. പുതുമഴ കഴിഞ്ഞാല്‍ തെങ്ങിന് ഫാക്ടംഫോസ്, മഗ്നീഷ്യം, പൊട്ടാഷ് എന്നിവ നല്‍കും. മഴ തുടങ്ങുമ്പോള്‍ ചാണകവും നല്‍കിയാണു വളര്‍ത്തിയത്. രണ്ടരയടിയുള്ള കുഴിയുണ്ടാക്കി അതില്‍ കുമ്മായമിട്ടു. രണ്ടാഴ്ച കഴിഞ്ഞ ശേഷം മണലും ചാണകപ്പൊടിയുമിട്ട് കുഴി രണ്ടടി നികര്‍ത്തി, അതിനുമുകളിലാണ് തൈ നട്ടത്. കുഴിയെടുത്ത സ്ഥലത്തെ മേല്‍മണ്ണുമാറ്റി മറ്റു സ്ഥലത്തുനിന്നെടുത്ത മേല്മണ്ണുപയോഗിച്ചാണ് കുഴി മൂടിയത്. ചെമ്പന്‍ ചെല്ലിയില്‍ നിന്നു തെങ്ങിനെ രക്ഷിക്കാനായി മണ്ട വൃത്തിയാക്കി കവിളുകളില്‍ വേപ്പിന് പിണ്ണാക്ക് ഇട്ടുകൊടുക്കുന്നു. മണ്ണില്‍ നിന്നു തടിവഴിയുള്ള ചെല്ലിയാക്രമണത്തെ തടയാന്‍ തെങ്ങിന്‍ചുവട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. ചപ്പും ചവറുമൊന്നും ചുവട്ടില്‍ ഇടാറില്ല. ഉണക്കച്ചാണകമാണ് തെങ്ങിനു നല്‍കുന്നത്. മംഗള, സുമംഗള ഇനത്തിലെ കമുകുകള്‍ നാലാം വര്‍ഷം കായ്ച്ചു. 10 ലക്ഷം ലിറ്ററിന്റെ രണ്ടു പടുതാക്കുളങ്ങളിലെ വെള്ളമാണ് ജലസേചനം സുഗമമാക്കുന്നത്. ഏത്തന്, മൈസൂര്‍പൂവന്‍, ചുണ്ടില്ലാക്കണ്ണന്, പൂവന് തുടങ്ങിയ ഇനങ്ങളിലെ 300 ചുവടു വാഴയും സമ്മിശ്ര കൃഷിയിടത്തെ മനോഹരമാക്കുന്നു. സാസോ, ബിവി-380, കരിങ്കോഴി, കൈരളി ഇനത്തില്‍പ്പെട്ട കോഴി തുടങ്ങിയവയെല്ലാം വീടിനു ചുറ്റുമുള്ള ചെറിയചെറിയ കൂടുകളില്‍ സുഖമായി കഴിയുന്നു. കാട, ഖള്ഖം, ഗിനി, താറാവ്, മണിത്താറാവ്, മുയല്, പട്ടി, പ്രാവ്, ലൗബേര്‍ഡ്സ് എന്നിവയെല്ലാം ഏകോദര സഹോദരന്മാരെ പോലെ വീടിനു സമീപത്തു തന്നെയുണ്ട്.
പടുതാക്കുളത്തില്‍ മീനും
നാടന്‍ കാരിയെ അക്വാപോണിക്സ് രീതിയില്‍ വളര്‍ത്തുന്നു. ഒപ്പം ഹൈബ്രിഡ് കാരിയുമുണ്ട്. ഏഴു പടുതാക്കുളങ്ങളിലാണ് മീന്‍ വളര്‍ത്തല്‍. തിലാപ്പിയ, ഗൗര, റെഡ് തിലാപ്പിയ എന്നിവയെല്ലാമാണ് പടുതാക്കുളങ്ങളെ മത്സ്യസമൃദ്ധമാക്കുന്നത്. ഗൗരയുടെ വലിയ കുഞ്ഞുങ്ങളെ 50 രൂപ നിരക്കില്‍ വില്‍ക്കുന്നുമുണ്ട്. അക്വാപോണിക്സ് ഗ്രോബെഡ്ഡുകളില്‍ പാവല്‍, പീച്ചില്‍, പടവലം, ചുരയ്ക്ക, മത്തന്‍ കാബേജ്, കോളിഫ്ളവര്‍ തക്കാളി, പച്ചമുളക്, കോവല്‍ തുടങ്ങി വിളയാത്തതൊന്നുമില്ലെന്നു തന്നെ പറയാം. ബ്രോക്കോളി, കെയില്‍ തുടങ്ങിയ ഇനം പച്ചക്കറികളുടെ വിത്ത് വിദേശത്തു നിന്നെത്തിച്ചും കൃഷി ചെയ്യുന്നു. അഞ്ച് മഴമറകളിലും കൃഷി ഊര്‍ജിതം.
അക്വാപോണിക്സിലെ കുറ്റിക്കുരുമുളക്
അക്വാപോണിക്സ് രീതിയില്‍ കുറ്റിക്കുരുമുളകും കൃഷിചയ്യുന്നു. കൂര്‍ക്ക അക്വാപോണിക്സ് രീതിയില്‍ ചെയ്ത് വെള്ളത്തില്‍ വിളയിച്ചെന്നും രശ്മി പറയുന്നു.
കണ്ടുപിടിത്തമായി വെര്‍മിപോണിക്സ്
വീട്ടുമാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കാനില്‍ മെറ്റല്‍ നിറച്ച് അതില്‍ ഉറപ്പിച്ച പിവിസി പൈപ്പില്‍ നിക്ഷേപിക്കുന്നു. ഇത് അഴുകി താഴെ വച്ചിരിക്കുന്ന ബിന്നില്‍ വീഴുന്നു. ഇത് അക്വാപോണിക്സ് രീതിയില്‍ പമ്പുചെയ്ത് മെറ്റല്‍ നിറച്ച പ്ലാസ്റ്റിക് കാനില്‍ നിറച്ച കല്ലില്‍ നട്ടിരിക്കുന്ന ചെടിച്ചുവട്ടിലേക്കെത്തിക്കുന്നു. ഇതാണ് രശ്മി കണ്ടുപിടിച്ച വെര്‍മിപോണിക്സ് രീതി. 800 ചുവട് ഓര്‍ക്കിഡുകളും വീട്ടകം മനോഹരമാക്കുന്നു.
മൂല്യവര്‍ധിത ഉത്പന്നങ്ങളും വീട്ടിലെ വിപണിയും
പാളയന്കോടന്, പൂവന്, ചക്ക എന്നിവകൊണ്ട് വൈന്‍ നിര്‍മിക്കുന്നു. ഈന്ത് കായ പൊട്ടിച്ച് കട്ടുകളഞ്ഞുണക്കി പിടി, പുട്ട് എന്നിവയുണ്ടാക്കുന്നു. ചക്കയുടെ പുറത്തെ മുള്ളു കളഞ്ഞമടല്, ചകിണി, പാട, ചക്ക എന്നിവയെല്ലാം ഒരോന്നും വെവ്വേറെ വറുത്ത് നിലക്കടലയും കുരുമുളകു പൊടിയും കായവുമൊക്കെച്ചേര്ത്ത് ചക്ക മിക്ചര്‍ തയാറാക്കുന്നു. ചക്കമടല് മുള്ളുകളഞ്ഞ് മീന്‍ കറി വയ്ക്കുന്നപോലെ പാകം ചെയ്യുന്നത് രശ്മിയുടെ സ്പെഷലാണ്. പൈനാപ്പിളും കരിക്കിന്‍വെള്ളവും കരിക്കുമൊക്കെ ചേര്‍ത്ത് മിക്സിയിലടിച്ച് പള്‍പ്പാക്കി വറ്റിച്ച് ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് ജാമും ഉണ്ടാക്കുന്നു. മൂല്യവര്‍ധനയും സംയോജിത, സമ്മിശ്രകൃഷിയും അക്വാപോണിക്സ് പോലുള്ള നൂതന കൃഷി രീതികളും കാണണമെങ്കില്‍ ഇവിടെയെത്തിയാല്‍ മതി, ഈ കൃഷിവീട്ടില്.ഫോണ്‍: രശ്മി 960 576 78 69.
ടോം ജോര്‍ജ്
ഫോണ്‍: 93495 99023.
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.

അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
Latest News
നടിയെ ആക്രമിച്ച കേസ്; വിപിൻ ലാൽ കോടതിയിൽ ഹാജരായില്ല
ഐപിഎൽ താരലേലത്തിന് ശ്രീശാന്തും
കൊച്ചി നഗരസഭയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പാർട്ടിയിൽനിന്ന് രാജിവച്ചു
കാസർഗോട്ട് യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
കൊച്ചി നഗരസഭയിൽ ആദ്യമായി സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ബിജെപിക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top