കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
Monday, January 25, 2021 5:13 PM IST
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമിഥുനങ്ങളെ കണ്ട് യാത്രക്കാര്‍ ആദ്യമൊന്ന് അമ്പരന്നു. കണ്ടക്ടര്‍ വേഷവും ബാഗുമെല്ലാമായി ബസ് സ്റ്റാന്‍ഡിലൂടെ കറങ്ങി നടന്ന ഇവരാകട്ടെ ചായയും കുടിച്ച് ഫോട്ടോയും എടുത്തു നടക്കുന്നു. ഒപ്പം കാമറയും ലൈറ്റിംഗുമൊക്കെയായി വലിയൊരു പടയുമുണ്ട്. കുറച്ചു കഴിഞ്ഞാണ് മനസിലായത് അതൊരു പ്രീ വെഡ്ഡിംഗ് ഫോാേ ഷൂട്ടായിരുന്നുവെന്ന്. ആവി പറക്കുന്ന പലഹാരങ്ങള്‍ക്കു മുന്നില്‍ നിന്നു ചായ കുടിക്കുന്ന സീനായിരുന്നു ആദ്യം. കോട്ടയം സ്വദേശികളായ ജയിംസിന്റെയും ടിഷയുടെയും ഫോട്ടോകളാണ് ഫോാേഗ്രഫര്‍ അര്‍ജുന്‍ കാമറയില്‍ പകര്‍ത്തിയത്. രാവിലെ അഞ്ചിന് ആരംഭിച്ച ഫോട്ടോഷൂട്ട് ദിവസം മുഴുവനും നീണ്ടു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വിവാഹ ചിത്രങ്ങള്‍ ഫിലിം കാമറയില്‍ പകര്‍ത്തിയിരുന്നപ്പോള്‍ അത്ര വലിയ പരീക്ഷണങ്ങള്‍ക്കൊന്നും ഫോാേഗ്രഫര്‍മാര്‍ മുതിര്‍ന്നിരുന്നില്ല. ഫിലിമിന്റെ വിലയും മറ്റു ചെലവുകളുമെല്ലാം തന്നെ കാരണം. ഫിലിം കാമറയില്‍ ചിത്രങ്ങള്‍ ശരിയായി പതിഞ്ഞോ ഇല്ലയോ എന്നറിയണമെങ്കില്‍ പോലും നാളുകള്‍ കാത്തിരിക്കണമായിരുന്നു. വിവാഹ വാര്‍ഷിക ഫോട്ടോകളാകട്ടെ മിക്കവാറും എടുത്തിരുന്നത് സ്റ്റുഡിയോയിലെ വെള്ളച്ചാത്തിനു മുന്നില്‍ നിന്നാണ്. എന്നാല്‍ ഇന്ന് അത്തരം ഫോട്ടോഗ്രഫികള്‍ക്കും മാറ്റം വന്നു.

മാറ്റം ഇങ്ങനെ...

കാലം മാറിയതോടെ വിവാഹ ഫോട്ടോഗ്രഫി വലിയ സാധ്യതകള്‍ക്കാണു വഴിമാറിയത്. ഫോട്ടോഗ്രഫര്‍മാര്‍ എല്ലാ വിധത്തിലുമുള്ള പരീക്ഷണങ്ങളും നടത്താനുള്ള ഒരു അവസരമാക്കി വെഡ്ഡിംഗ് ഫോട്ടോഗ്രഫിയെ മാറ്റി. പുത്തന്‍ രീതികളിലൂടെയും അനന്തമായ ആശയങ്ങളിലൂടെയുമാണ് ഇന്നു യുവമിഥുനങ്ങള്‍ക്കു പിന്നാലെ കാമറക്കണ്ണുകള്‍ ചലിക്കുന്നത്. അടുത്തിടെ ഫോട്ടോഗ്രഫര്‍ മരത്തില്‍ തൂങ്ങിക്കിടന്നുള്ള വാല്‍ ഫോാേഗ്രഫിയും വെള്ളത്തിനടിയില്‍ നിന്നുള്ള അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു. ഹെലിക്യാമില്ലാത്ത ഫോട്ടോഷൂുകള്‍ ഇന്നു വളരെ കുറവാണ്.

പോസ്റ്റ്പ്രീ ഫോട്ടോഷൂട്ടിന് ഓട്ടോ െ്രെഡവറും യാത്രക്കാരിയും, അധ്യാപകനും വിദ്യാര്‍ഥിനിയും, വഞ്ചിക്കാരനും യാത്രക്കാരിയും തുടങ്ങിയ വിവിധ തീമുകളാണ് ഫോട്ടോഗ്രഫര്‍മാര്‍ തെരഞ്ഞെടുക്കാറുള്ളത്. ഹിറ്റായ സിനിമാ ഗാനങ്ങള്‍ ചിത്രീകരിച്ച അതേ ലൊക്കേഷനിലെത്തി അതേ കോസ്റ്റ്യൂം ധരിച്ച് നൃത്തരംഗങ്ങള്‍ക്കു ചുവടുവയ്ക്കുന്ന വധൂവരന്മാരും കുറവല്ല. ഒരുപക്ഷേ സിനിമയെ വെല്ലുന്ന തരത്തിലായിരിക്കും ഒടുവില്‍ ഇതു സോഷ്യല്‍ മീഡിയയിലും മറ്റും ഹിറ്റാകുക.


പ്രീ വെഡ്ഡിംഗ് ഷൂട്ട്, വെഡ്ഡിംഗ് ഡേ ഷൂട്ട്, പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് ഇങ്ങനെ നീണ്ട നാലോ അഞ്ചോ ഘട്ടങ്ങളിലായാണ് ഇന്നു വിവാഹ ഫോട്ടോ ഷൂട്ടുകള്‍ അവസാനിക്കുക. പണ്ട് ഒരു ഫോട്ടോഗ്രഫര്‍ വന്നു വിവാഹത്തിന്റെ അവശ്യ മുഹൂര്‍ത്തങ്ങള്‍ മാത്രം ഒപ്പിയെടുത്തു മടങ്ങുന്നതായിരുന്നു രീതിയെങ്കില്‍ ഇന്ന് ഫോട്ടോഗ്രഫര്‍മാരുടെ ഒരു ഗ്രൂപ്പാണ് ചടങ്ങുകള്‍ പകര്‍ത്തുന്നതിനായി എത്തുക. വിവാഹ മുഹൂര്‍ത്തങ്ങള്‍ കാമറയിലാക്കുന്നതിനും വിവാഹ സ്ഥലത്തും മറ്റും ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ പകര്‍ത്തുന്നതിനുമെല്ലാം പ്രത്യേകം ഫോട്ടോഗ്രാഫര്‍മാരുണ്ടാകും. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമുള്ള മുഹൂര്‍ത്തങ്ങള്‍, വിവാഹ ചടങ്ങിനിടെയുള്ള രസകരമായ ഒത്തുചേരലുകള്‍, ചെറിയ അബദ്ധങ്ങള്‍ തുടങ്ങിയവയെല്ലാം പകര്‍ത്തുന്നതിനായി മാത്രം ഒന്നോ രണ്ടോ ഫോട്ടോഗ്രഫറുണ്ടാകും. ഇത്തരം ഫോട്ടോകളാണ് പലപ്പോഴും വിവാഹ ആല്‍ബത്തിനു കൂടുതല്‍ മികവു നല്‍കുന്നത്.

വിവാഹ ക്ഷണക്കത്തില്‍ വധൂവരന്മാരുടെ ഫോട്ടോകൂടി ഉള്‍പ്പെടുത്തി കാര്‍ഡ് അച്ചടിക്കാന്‍ തുടങ്ങിയതോടെയാണ് സേവ് ദ ഡേറ്റിനുമാത്രമായി പ്രത്യേക ഫോട്ടോ ഷൂട്ടുകള്‍ ആരംഭിച്ചത്. ഇന്ന് പോസ്റ്റ്, പ്രീ ഫോട്ടോ ഷൂട്ടുകള്‍ക്കായി നമ്പര്‍ വണ്‍ ഡെസ്റ്റിനേഷനുകളിലേക്കാണ് ഫോട്ടോഗ്രഫര്‍മാര്‍ വധൂവരന്മാരുമായി പോകുന്നത്. ഇതിനു മാത്രമായി മാലിദ്വീപ്, ആന്‍ഡമാന്‍, ഗോവ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കു പറക്കുന്നവരുമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: സുബിന്‍ ജോസ്
ചീഫ് ഫോട്ടോഗ്രാഫര്‍,
വിംഗ്‌സ് ഫോട്ടോഗ്രഫി, മൂവാറ്റുപുഴ

തയാറാക്കിയത്: റിച്ചാര്‍ഡ് ജോസഫ്