'ലാസ് ന്യൂബെസിലെ' സംയോജിത കര്ഷകന്
Thursday, December 19, 2019 3:33 PM IST
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജായിരുന്നു വിനോദന്‍. ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഈ വടകരക്കാരന്‍ ഇന്ന് കൃഷിയില്‍ ഫുള്‍ടൈമറാണ്. ചെറുപ്പത്തില്‍ പഠന വുമായി മുന്നോട്ടു പോയതിനാല്‍ എന്‍ജിനിയറിംഗ് ഫീല്‍ഡിലാണ് എത്തിച്ചേര്‍ ന്നത്. എന്നാലും മനസില്‍ നിന്ന് കൃഷി മാഞ്ഞില്ല. ഗള്‍ഫില്‍ ജോലി ചെയ്തു ലഭിച്ച തുക കൊണ്ട് മനോഹരമായൊരു കൃഷി സ്ഥലം വാങ്ങി. ജാതിക്കൃഷിക്ക് പ്രശസ്തമായ കോഴിക്കോട്പൂവാറന്‍തോട്ടിലെ പത്തേക്കറില്‍ കൃഷിവിസ്മയങ്ങള്‍ തീര്‍ക്കുകയാണ് ഇന്ന് വിനോദന്‍. ഫലവൃക്ഷങ്ങളും മത്സ്യകൃഷിയും പശുഫാമുംഉള്‍പ്പെടുത്തി മികച്ച തോട്ടമാക്കി മാറ്റിയിരിക്കുകയാണ് ഈ സ്ഥല ത്തെ. കൃഷിയിടത്തിനു മധ്യത്തില്‍ മനോഹരമായ വീട്. മേഘങ്ങളെ തൊട്ടു തഴുകുന്ന ഈ വീടിന് 'ലാസ്‌ന്യൂബെസ്'എന്നാണ് പേര്. 'ലാസ് ന്യൂബെസ്' ഒരു സ്പാനിഷ് വാക്കാണ് 'മേഘങ്ങള്‍' എന്നര്‍ഥം.
മനസിന് സന്തോഷം പകരുന്നതാണ് പൂവാറന്‍തോട് എന്ന മലയോര ഗ്രാമക്കാഴ്ചകള്‍. കടുത്ത വേനലിലും തണുപ്പനുഭവപ്പെടുന്ന സ്ഥലം. ഗ്രാമീണത യുടെ നൈര്‍മല്യ വുമായി ഉണരുന്ന പ്രഭാതം.
'ലാസ്‌ന്യൂബെസ്',ഒരു സ്വപ്നഭൂമി
1995- ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണ് 'എ വാക്ക് ഇന്‍ ദ ക്ലൗഡ്‌സ്'. അമേരിക്കയിലെ ലാസ്‌ന്യൂബെസ് എന്ന സ്ഥലത്തു നടക്കുന്ന ഒരു പ്രണയ കഥയാണ് ഇതിവൃത്തം. ലാസ്‌ന്യൂബെസ് വളരെ മനോഹരമായ സ്ഥലമാണ്. മുന്തിരി കൃഷിചെയ്യുന്ന ഒരു ഗ്രാമപ്രദേശം. കൃഷിയിടങ്ങള്‍ മേഘങ്ങളെ തൊട്ടു നില്‍ക്കുന്ന പ്രകൃതിരമണീയമാ യൊരു സ്ഥലം. സിനിമയിലെ ഈ സ്ഥലം വിനോദനെ വളരെയധികം ആകര്‍ഷിച്ചു. ഇങ്ങനെയൊരു സ്വപ്ന ഭൂമി കണ്ടെത്തുകയെന്ന സ്വപ്ന സാഫല്യമാണ് പൂവാറന്‍തോട്ടിലെ കൃഷിയിടം. ചെറിയ പാറകള്‍ നിറഞ്ഞ സ്ഥലം. നല്ല വിളവു തരുന്ന വിവിധ വിളകള്‍. കോട നിറഞ്ഞ അന്തരീക്ഷം. ചെറു അരുവികളാല്‍ ജലസമ്പുഷ്ടം. ജൈവാംശമുള്ള മണ്ണ്. ഫലഭൂയിഷ്ഠമായകൃഷിഭൂമി.

കൃഷിയിടം സുരക്ഷിതം, ജലസമൃദ്ധം
വനത്തോട് ചേര്‍ന്ന സ്ഥലമായ തിനാല്‍ ആദ്യം കൃഷിയിടത്തിനു ചുറ്റും മുള്ളുവേലി കെട്ടി. കൃഷി യിടത്തില്‍ പലഭാഗത്തായി അഞ്ചു കുളങ്ങള്‍ നിര്‍മിച്ചു. കൃഷിയിടത്തില്‍ തന്നെയുള്ള കല്ലുകള്‍ ഉപയോഗിച്ച് ഇവയുടെ ഓരം കെട്ടി സംരക്ഷി ച്ചു.കനത്തവേനലില്‍ പോലും ക്യഷിക്കാവശ്യമായ ജലം ഈ കൃഷി യിടത്തില്‍ലഭ്യമായി. സ്വാഭാവിക ഒഴുക്കുള്ള മൂന്നു തോടുകള്‍ വശങ്ങളി ല്‍ കല്ലുകെട്ടി വീതി കൂട്ടി യെടുത്തു. ചരിഞ്ഞ പ്രദേശമായ തിനാല്‍ മഴക്കാ ലത്ത് ഒഴുക്കു കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ കനത്ത മഴയില്‍ പ്രദേശ ത്തെ തോടു കളുടെ വശങ്ങളും മറ്റും തകര്‍ന്ന് ധാരാളം മണ്ണൊലിച്ചു പോയിരുന്നു. തോടുകളുടെ വീതി കൂട്ടിയത് രക്ഷയായി. വെളളം കവി ഞ്ഞൊഴുകി കൃഷിയിടത്തില്‍ മണ്ണൊ ലിപ്പുണ്ടാ യില്ല.
സമ്മിശ്ര കൃഷിയിലേക്ക്
സ്ഥലം വാങ്ങിയപ്പോള്‍ അതിലുണ്ടായിരുന്നത്ജാതിയും കൊക്കോ യും വാഴയുമായിരുന്നു.നിലവിലുള്ള കൃഷി തുടരാന്‍ തീരുമാനിച്ചു. കൃഷിയിടത്തില്‍ ധാരാളം സ്ഥലം ബാക്കിയാണെന്നു കണ്ട് പുതിയ ജാതിത്തൈകള്‍ വാങ്ങി. ബഡ്ഡ് ചെയ്തതും അല്ലാത്തതുമായി 500 എണ്ണം നട്ടു. റോയ്‌സ് സെലക്ഷന്‍ കാപ്പി ത്തൈകള്‍ 1500 എണ്ണവും നട്ടു.തോട്ടത്തില്‍ തുള്ളി നനസംവി ധാനവും സ്ഥാപിച്ചു.കൂടരഞ്ഞി കൃ ഷിഭവനില്‍ നിന്ന് ഈ സംവിധാന ത്തിന് രണ്ടു ലക്ഷം രൂപ സബ്‌സിഡി നല്‍കി.വിവി ധ തരം ഫലവൃക്ഷങ്ങള്‍ മാങ്കോസ്റ്റീന്‍, റമ്പൂട്ടാന്‍, ലിച്ചി, മുസമ്പി, പേര, നാരകം, ചാമ്പ, ആകാ ശവെള്ളരി, പാഷന്‍ ഫ്രൂട്ട് എന്നിവ കൃഷിയിട ത്തിലെ ത്തിച്ചു. എല്ലാ വര്‍ഷവും 1500 വാഴകളും കൃഷി ചെയ്യുന്നു. കൃഷിയിടത്തിന് ഒത്ത നടുക്ക് മനോഹരമായ ഭവനം നിര്‍മിച്ച് അതിനു ചുറ്റും മുന്തിരിയും ശീതകാല പച്ചക്കറികളും മറ്റു പച്ചക്കറികളും കൃ ഷി ചെയ്യുന്നു.
പശുഫാമും മത്സ്യകൃഷിയും
ഒരു പശു ഫാം നിര്‍മിച്ചു. ഇരുപ ത്തിയഞ്ച് പശുക്കള്‍ ഇപ്പോഴുണ്ട്. പൂവാറന്‍തോടിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച എച്ച്എഫ്പശുക്കളാണു ള്ളത്. യന്ത്രവത്കൃതമാണ് ഫാം. കറവയ്ക്ക് കേന്ദ്രീകൃത മോട്ടോര്‍ സംവിധാനം. വീടിനുള്ളില്‍ നിന്ന് ഫാമിനെ നിരീക്ഷിക്കാന്‍ സിസി ടിവി എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു. തൊഴുത്തില്‍ നിന്നുള്ള ചാണകം ബയോഗ്യാസാക്കുന്നു. സ്ലറി ചെടി കളുടെ ചുവട്ടിലേക്കെ ത്തിക്കു ന്നു. കുളങ്ങളില്‍ ഗ്രാസ് കാര്‍പ്പ്, തിലാ പ്പിയ മത്സ്യങ്ങളെ വളര്‍ത്തുന്നു.
വിവിധ വിപണികളിലൂടെയാണ് ഉത്പന്ന വിപണനം. വാഴക്കുലകള്‍ കോഴിക്കോട് പാളയത്തും മറ്റു വിളകള്‍ പ്രദേശിക കച്ചവടക്കാര്‍ ക്കുമാണ് നല്‍കുന്നത്. ഫാമില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ പൂവാറ ന്‍തോട് ക്ഷീര സംഘ ത്തിലാണ് നല്‍കുന്നത്. രണ്ടുവര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയ 'ലാസ്‌ന്യൂബെസ്' ഭവനത്തില്‍ പുലര്‍ച്ചേ മൂന്നരയ്ക്ക് വിനോദന്‍ തന്റെ ഒരു ദിവസത്തെ കൃഷിജീവിതം ആരംഭിക്കുന്നു. ഭാര്യ ജിഷയും മക്കളായ ഗായത്രിയും ഗൗതമിയും കരുത്തായി കൂടെയുണ്ട്. ഫോണ്‍- വിനോദന്‍ എടവന : 9961644869, 9847762846
മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍ കൂടരഞ്ഞി, കോഴിക്കോട്.