കൃത്രിമ പരാഗണവും വിളവെടുപ്പും ആണ് പൂക്കളിൽ നിന്നു ശേഖരിച്ച പൂന്പൊടി കഴിവതും ഉച്ചക്കു മുന്‍പായി (ഈർപ്പമുള്ള കാലാവസ്ഥ) പെണ് പൂക്കളിൽ എത്തിക്കുന്നതാണു നല്ലത്. ചെറിയ ബ്രഷ് ഉപയോഗിച്ചു പൂന്പൊടി ശേഖരിച്ചു നേരിട്ട് പെണ് പൂക്കളിലെത്തിക്കാം. അല്ലെങ്കിൽ ആണ്‍പൂക്കൾ മുറിച്ചെടുത്തു പെണ്‍പൂക്കളിൽ മുട്ടിച്ചു പരാഗണം നടത്താം.
പരാഗണത്തിനു ശേഷം 10-12 ദിവസം കഴിയുന്നതോടെ വിളവെടുക്കാം. നീളമുള്ള ഞെട്ടുകൾ സഹിത മാണു കായ്കൾ പറിച്ചെടുക്കേണ്ടത്. ശരാശരി 10-12 കിലോ കായ്കൾ നാലു മാസം നീണ്ടു നിൽക്കുന്ന വിളവെടുപ്പു കാലത്ത് ഓരോ ചെടിയിൽ നിന്നും കിട്ടും. നല്ല പരിചരണം ഉറപ്പാക്കിയാൽ ഒറ്റപ്പെട്ട ചെടികളിൽ നിന്നു 20 കിലോയിലധികം വിളവ് ലഭിക്കും. പറിച്ചെടുത്ത കായ്കൾ ഈർപ്പം നഷ്ടപ്പെടാതെ നനഞ്ഞ തുണി കൊണ്ടു മൂടി തണലിൽ ശേഖരിച്ചു വിപണിയിൽ എത്തിക്കാം. വായു കടക്കാത്ത പോളി ബാഗുകളിലാക്കി രണ്ടാഴ്ച വരെയും ശീതികരിച്ചു സൂക്ഷിക്കാം. പാവക്ക ചേർത്തുണ്ടാ ക്കുന്ന എല്ലാ നാടൻ കറികൾക്കും അച്ചാർ, വറ്റൽ തുടങ്ങി യവയ്ക്കും ഗന്റോല വളരെ വിശേഷപ്പെട്ടതാണ്.
അഞ്ചാറു മാസങ്ങൾക്കുള്ളിൽ ചെടികൾ വളർച്ച മുരടിച്ചു ഇലകൾ മഞ്ഞ നിറമാകുന്നതോടെ നന നിർത്തി ചെടികളെ വിശ്രമിക്കാൻ വിടുക. തലപ്പുകൾ ഉണങ്ങുന്ന മുറയ്ക്കു ചുവട് കൊത്തിക്കിളച്ച് കിഴങ്ങുകൾ ശേഖരിച്ചു തണലിൽ ഒരു കുഴിയിൽ ഇട്ടു മൂടി വച്ചാൽ പിന്നീട് ഇത് വിത്തായി ഉപയോഗിക്കാം.
മൂന്നുനാലു മാസം കഴിഞ്ഞ് മുൻ വർഷത്തെ ഗന്റോല ചെടികളുടെ ചുവട്ടിൽ നിന്ന് അങ്ങിങ്ങായി പടർന്ന വേരുകളിൽ നിന്നു മുളച്ചു വരുന്ന തൈകൾ അകലം പാലിച്ചു പന്തലിൽ കയറ്റിവിട്ടാൽ രണ്ടാം വർഷവും വലിയ മുതൽ മുടക്കില്ലാതെ ഒരു വിളവു കൂടി ലഭിക്കും. നിമാവിര ശല്യം ഒഴിവാ ക്കാൻ ഗന്േറാലയും മറ്റു വെള്ളിരിവർഗ വിളകളും ഒരേ കൃഷിയിടത്തിൽ തുടർച്ചയായി കൃഷി ചെയ്യാതിരിക്കുകയാണ് നല്ലത്.
കീടരോഗങ്ങളും നിയന്ത്രണ മാർഗങ്ങളും കന്പിളിപ്പുഴു, കായീച്ച, ശല്ക്ക കീടങ്ങൾ, നിമാവിരകൾ എന്നിവയാണു ഗന്റോലയുടെ പ്രധാന ശത്രുക്കൾ . കന്പിളിപ്പുഴുക്കളെ പിടിച്ചു നശിപ്പിക്കു കയോ 100 ഗ്രാം കാന്താരി മുളക് ഒരു ലിറ്റർ ഗോമൂത്രത്തിൽ അരച്ചു കലക്കി 10 ലിറ്റർ വെള്ളം ഒഴിച്ചു നേർപ്പിച്ചു തളിച്ചു കൊടുക്കുകയോ ചെയ്യാം. വെളുത്തുള്ളി, വേപ്പെണ്ണ, കാന്താരി മുളക്, ബാർ സോപ്പ് മിശ്രിതം ശല്ക്ക കീടങ്ങൾ ഉൾപ്പെടെയുള്ള മിക്ക കീടങ്ങൾക്കും ഫലപ്രദമാണ്. ഇളം കായ്ക്കൾ പൊതിഞ്ഞു കെട്ടിയും ഫിറമോണ്‍ കെണി, ശർക്കര തുളസിക്കെണി, തുടങ്ങിയവ ഉപയോഗിച്ചും ബുവേറിയ ബാസിയാനാ എന്ന മിത്രകുമിൾ തടങ്ങളിൽ വിതറിയും ഈച്ച കുത്തിയ കായ്ക്കൾ പറച്ചു നശിപ്പിച്ചും കായീച്ചകളെ നിയന്ത്രിക്കാം. ഈസ്റ്റും കീടനാശിനിയും ചേർത്തു ചിരട്ടക്കെണികൾ സ്ഥാപി ച്ചും കീടങ്ങളെ നശിപ്പിക്കാം.
ഫോണ്‍: 94474 68077
സുരേഷ്കുമാർ കളർകോട്