ഉരുണ്ട് ഏണുകൾ ഇല്ലാത്ത നീണ്ട കായ്കൾക്കു മഞ്ഞയിൽ ചുവപ്പ് രാശിയോട് ചേർന്ന നിറമാണുള്ളത്. ഓണക്കാലത്ത് കാഴ്ചക്കുല നൽകുന്നതിനായി ഉപയോഗിക്കുന്നു. ഉപ്പേരി, പഴം നുറുക്ക് എന്നിവയ്ക്ക് കെങ്കേമം. കുലകൾക്ക് 12- 15 കിലോ തൂക്കമുണ്ടാകും. കാഴ്ചക്കുലകളുടെ ഭംഗിയനുസരിച്ചു കുലയ്ക്ക് 2000-3000 രൂപ വരെ വില കിട്ടാറുണ്ട്.
2.മഞ്ചേരി വടക്കൻ ജില്ലകളിലാണ് ഈ ഇനം ധാരാളമായി കൃഷി ചെയ്യുന്നത്. മഞ്ചേരി നേന്ദ്രൻ വാഴകൾക്ക് അധികം ഉരമില്ലത്തതിനാൽ കാറ്റ് പിടിക്കില്ല. കുലകൾക്ക് അധികം വലുപ്പമില്ല. കുംഭ കൃഷിക്കാണ് ഇതു കൂടുതലയായും ഉപയോഗിക്കുന്നത്.
3.നെടുനേന്ത്രൻ കേരളത്തിൽ എല്ലായിടത്തും തന്നെ കൃഷി ചെയ്തുവരുന്ന ഇനമാണു നെടുനേന്ത്രൻ. പത്തു മാസം കൊണ്ട് വിളവെടുക്കാം. 5-6 പടലകളുള്ള കുലയ്ക്ക് ശരാശരി 10-12 കിലോ തൂക്കവുമുണ്ടാകും.
4.ആറ്റുനേന്ത്രൻ 12 -14 മാസത്തെ വിളദൈർഘ്യമുള്ള ഇനമാണിത്. നന്നായി പരിചരിച്ചാൽ 25 മുതൽ 30 കിലോ വരെയുള്ള കുല കിട്ടും. സ്വർണമുഖി എന്ന പേരിൽ വിപണനത്തിനെത്തുന്ന കുല ആറ്റുനേന്ത്രൻ ഇനത്തിൽപ്പെട്ടതാണ്.
5.മിന്റോളി ക്വിന്റൽ നേന്ത്രൻ എന്നും ഈ ഇനം അറിയപ്പെടുന്നു. 14 മാസത്തിലധികം മൂപ്പുള്ള മിന്റോളിയിൽ പത്തു പടലകളും 35 കിലോ വരെ തൂക്കവുമുള്ള കുലകൾ ഉണ്ടാകും.
6.സാൻസിബാർ പടലവിരിഞ്ഞ് കഴിയുന്നതോടെ കുലത്തണ്ട് അവസാനിക്കുന്ന വാഴയിനമാണിത്. ആനക്കൊന്പൻ എന്നും പറയാറുണ്ട്. 2-3 പടലകളേ ഒരു കുലയിൽ കാണാറുള്ളൂ. കായ്കൾ വലിപ്പ മേറിയതും കോണുകളോ കൂടിയതുമാണ്. സാധാരണ നേന്ത്രൻ ഇനങ്ങളെ അപേക്ഷിച്ച് മൂപ്പെത്താൻ ഒരു മാസം കൂടുതൽ വേണം. ചിപ്സിന് ഏറെ അനുയോജ്യമാണ്.
7.ബിഗ് എബാംഗ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നു പുറത്തിറക്കിയിട്ടുള്ള ഒരു വിദേശയിനമാണ് ബിഗ് എബാംഗ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. നട്ട് 11-ാം മാസം കുലവെട്ടാം. ഏഴു വരെ പടലകളും 50 തിലധികം കായ്കളും ഉണ്ടാകും.
നേന്ത്രൻ ഇനങ്ങളിലെ ജനിതക വൈവിധ്യം നിലനിർത്തികൊണ്ടുതന്നെ ഓരോ പ്രദേശത്തിന്റെ യും പ്രത്യേകതകൾക്ക് അനുസരിച്ചുള്ള കൃഷിയാണ് നല്ലത്. അതുകൊണ്ടു തന്നെ ഇനങ്ങളുടെ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.
മറ്റിനങ്ങളുടെ വിശേഷങ്ങൾ അടുത്ത ലക്കം (ജൂണ്) കർഷകനിൽ.
ഫോണ് : 9447529904.
ജോസഫ് ജോണ് തേറാട്ടിൽ