സ്റ്റുഡിയോ ഫോട്ടോഗ്രാഫി സാധ്യമാക്കി ലാവ
Wednesday, November 21, 2018 3:09 PM IST
നിർമിത ബുദ്ധിയുടെ പിന്തുണയോടെ സ്റ്റുഡിയോ ഫോട്ടോഗ്രാഫി സ്മാർട്ട് ഫോണുകളിലും സാധ്യമാക്കിക്കൊണ്ട് ലാവയുടെ സെഡ് 81 പുറത്തിറക്കി.
മുന്നിലും പിന്നിലുമുള്ള 13 എം.പി. ക്യാമറകളിൽ സ്റ്റുഡിയോ മോഡ് ലഭ്യമാണ്. സാധാരണ ഉപയോഗത്തിന് ഒന്നര ദിവസം പിന്തുണ നൽകുന്ന ശക്തമായ 3000 എംഎഎച്ച് ലി പോളിമെർ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത.
2 ജി.ബി., 3 ജി.ബി. പതിപ്പുകളാണ് സെഡ് 81 നുള്ളത്. 3 ജി.ബി. പതിപ്പിന് 9499 രൂപയാണ് വില. ബ്ലാക്ക്, ഗോൾഡ് നിറങ്ങളിൽ ഇതു ലഭിക്കും. കനം 7.99 മില്ലി മീറ്ററാണ്.